Film News

എൻ്റെ ഭർത്താവിനെ മമ്മൂട്ടിയും മോഹൻലാലും തിരിഞ്ഞു നോക്കിയില്ല – മലയാളത്തിലെ സൂപ്പർതാരങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സീരിയൽ താരം ശാന്തി വില്യംസ്

ഒരുകാലത്ത് മലയാളം, തമിഴ് സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ശാന്തി വില്യംസ്. പിന്നീട് വിവാഹശേഷം ഇവർ സിനിമ മേഖലയിൽ നിന്നും ഒരു അവധി എടുക്കുകയായിരുന്നു. പിന്നീട് സീരിയൽ മേഖലയിലൂടെ ആയിരുന്നു താരം ശക്തമായി തിരിച്ചുവരവ് നടത്തിയത്. മലയാളത്തിലും താരം ധാരാളം മികച്ച പരമ്പരകളുടെ ഭാഗമായി. സിനിമയിലും ഇപ്പോൾ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

- Advertisement -

സ്പടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒരുപാട് മലയാള സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച വ്യക്തികളിൽ ഒരാൾ ആണ് ജെ വില്യംസ്. ഇദ്ദേഹത്തെ ആണ് ഇവർ വിവാഹം ചെയ്തത്. 2005 വർഷത്തിൽ ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. അർബുദ ബാധയെ തുടർന്നായിരുന്നു ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. അർബുദരോഗം സ്ഥിരീകരിച്ച സമയത്ത് ഇദ്ദേഹം വലിയ രീതിയിൽ തകർന്നു പോയിരുന്നു. ആ സമയത്ത് മലയാളത്തിലെ സൂപ്പർതാരങ്ങൾ ആരും ഇദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല എന്നാണ് ശാന്തി ഇപ്പോൾ പറയുന്നത്.

വികടൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. അതേസമയം നിരവധി ആളുകൾ ആണ് ഇവർക്ക് പിന്തുണയുമായി ഇപ്പോൾ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ആയിട്ടുള്ള ചില സിനിമകൾക്ക് ചായാഗ്രഹണം നിർവഹിച്ച വ്യക്തിയാണ് ഇദ്ദേഹം എന്നും അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് ഒരു മോശം സമയം വരുമ്പോൾ സഹായിക്കേണ്ടത് മലയാളത്തിലെ സൂപ്പർതാരങ്ങളുടെ കടമയാണ് എന്നുമാണ് ഇപ്പോൾ ഒരു വിഭാഗം ആളുകൾ പറയുന്നത്.

അതേ സമയം ഇദ്ദേഹത്തിന് അർബുദ വന്നത് അമിതമായ മദ്യപാനം മൂലമാണ് എന്നും അതുകൊണ്ടുതന്നെ സ്വയം വരുത്തിവെച്ച ആപത്തുകൾക്ക് മറ്റുള്ളവർ അല്ല ഉത്തരം പറയേണ്ടത് എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. എന്തായാലും മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ ഇവർ ഗുരുതരമായ ആരോപണങ്ങൾ ആണ് നടത്തിയിരിക്കുന്നത്. ഇവരുടെ ആരാധകർ തന്നെ ഇവർക്കുള്ള മറുപടിയുമായി ഇപ്പോൾ രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

60 mins ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

1 hour ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

1 hour ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

2 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

2 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

3 hours ago