Film News

21 വയസ്സിൽ വിവാഹം, ഭർത്താവുമായി വലിയ പ്രായവ്യത്യാസം, അതെന്തുകൊണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല – നടി നീലിമ പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് നീലിമാ റാണി. ടെലിവിഷൻ സിനിമ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും താരം ചില സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തേവർ മകൻ എന്ന സിനിമയിലൂടെ ബാലതാരം ആയിട്ടാണ് ഇവർ കരിയർ ആരംഭിക്കുന്നത്. പിന്നീട് വലുതായ ശേഷം ഇവർ നിരവധി സിനിമകളിലും സീരിയലുകളിലും ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

- Advertisement -

“എനിക്ക് 21 വയസ്സുള്ളപ്പോൾ ആയിരുന്നു ഞാൻ വിവാഹം ചെയ്തത്. അന്ന് അദ്ദേഹത്തിന് 31 വയസ്സായിരുന്നു പ്രായം. എൻറെ അമ്മ തന്നെ ഈ തീരുമാനത്തെ വലിയ രീതിയിൽ ചോദ്യം ചെയ്തിരുന്നു. എന്നാൽ അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതും അമ്മയെ കൊണ്ട് സമ്മതിപ്പിക്കേണ്ടതും എൻറെ ഉത്തരവാദിത്വമായിരുന്നു” – നീലിമ പറയുന്നു.

“അമ്മ അങ്ങനെ പറയുന്നത് പോട്ടെ എന്നു വെക്കാം. പക്ഷേ പുറത്തുനിന്നുള്ള ആളുകൾ എന്തിനാണ് ഞാൻ 31 വയസ്സുള്ള ആളെ വിവാഹം ചെയ്യുന്നത് എന്തിനാണ് എന്നൊക്കെ ചോദിച്ചു വരുന്നത്? അവരെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല. എൻറെ ജീവിതം എൻറെ തീരുമാനവും ചോയിസും ആണ്. ഞാൻ അങ്ങനെ തന്നെയാണ് ജീവിക്കേണ്ടത്. എനിക്ക് ചുറ്റും നിൽക്കുന്ന ആളുകളോട് അല്ലാതെ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ എനിക്ക് നിരത്തേണ്ട ആവശ്യമില്ല. അവർക്ക് അത് വേണമെങ്കിൽ ചോദിക്കാം, ഞാൻ മറുപടി നൽകുകയും ചെയ്യും” – താരം കൂട്ടിച്ചേർത്തു.

“വിവാഹം കഴിഞ്ഞിട്ട് 15 വർഷങ്ങൾ കഴിഞ്ഞു. രണ്ടു സുന്ദരിക്കുട്ടികളെ ഞങ്ങൾക്ക് മക്കളായി കിട്ടി. പരസ്പരം മനസ്സിലാക്കി ഞങ്ങൾ പരസ്പരം ഒന്നും പ്രതീക്ഷിക്കാതെ നല്ല രീതിയിൽ ഇതുപോലെ ജീവിക്കാൻ കഴിഞ്ഞു. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് എന്റെ ഭർത്താവാണ്” – നീലിമ ചേർത്തു.

Athul

Recent Posts

ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഗബ്രിക്ക് മുത്തം കൊടുത്തു… ആ മനസ് ആരും കാണാതെ പോകരുത്, ഗബ്രി പുറത്തായപ്പോൾ ഭർത്താവ് മരിച്ച ഭാര്യയെ പോലെ കരഞ്ഞ് വിളിച്ച് നടന്നത് മറന്നോ ജാസ്മിൻ.

ഏറ്റവും നന്നായി ​ഗെയിം കളിച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ​ഗബ്രി. പക്ഷെ ജാസ്മിനുമായി ചേർന്ന് ലവ് കോമ്പോ കളിച്ചതിനാൽ ​ഗബ്രിയുടെ ​ഗെയിം പ്രേക്ഷകരും…

39 mins ago

ആറാട്ടണ്ണനെ ഞാൻ ബ്ലോക്ക് ചെയ്തിട്ടില്ല; എനിക്ക് പാവം തോന്നാറുണ്ട്; ആറാട്ടണ്ണൻ എന്നെ വിളിച്ച് പറയുന്നത് ഈ കാര്യങ്ങൾ ആണ്

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി.ഇപ്പോൾ ഇതാ ഇദ്ദേഹത്തെ കുറിച്ച് നടി അനാർക്കലി പറയുന്ന…

1 hour ago

വെളിയിൽ ഭാര്യയില്ലേ എന്ന് അഖിലിനെയും ശോഭയെയും വെച്ച് സംസാരിക്കാൻ തുടങ്ങി,ലേശം ഉളുപ്പ് വേണം;സൂര്യ

അഖിൽ മാരാർക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് സൂര്യ ഇഷാൻ.അദ്ദേഹം സമൂഹത്തിൽ ഒരാൾക്കെതിരെ പറയുമ്പോൾ അതുമായി ബന്ധപ്പെട്ടവരെയൊക്കെ ചിന്തിക്കേണ്ടതുണ്ട്. ജാന്മണി…

3 hours ago

50 ലക്ഷം നേടിയെടുക്കാനുള്ള അഫ്സലിന്റെ നാടകമല്ല ഇത്.കാരണങ്ങൾ ഇതാണ്.ജാസ്മിനും അഫ്സലും ബന്ധം പിരിഞ്ഞിട്ടില്ല

സോഷ്യൽ മീഡിയ ഇപ്പോൾ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന ജാസ്മിനും അഫ്സലും ബന്ധപ്പെട്ട കാര്യങ്ങളാണ്.അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ ഡ്രോപ് ചെയ്തതെന്ന്…

3 hours ago

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

14 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

15 hours ago