മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരം ആയിട്ടാണ് താരം സീരിയൽ മേഖലയിൽ ഇറങ്ങിറുന്നത്. കഴിഞ്ഞവർഷം ആയിരുന്നു നടിയുടെ വിവാഹം. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷ് എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. ഉടൻതന്നെ താരം ഗർഭിണി ആവുകയും അടുത്തിടെ താരം ഒരു ആൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ ഒരുമിച്ച് അല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. നിയമപരമായി ഇവർ ബന്ധം വേർപെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ കൃത്യത ഒന്നും വന്നിട്ടില്ല എങ്കിലും ഇനി ഇവർ ഒരുമിച്ച് ജീവിക്കാൻ സാധ്യതയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.
സീ മലയാളം ന്യൂസ് ചാനലിന് താരം അടുത്ത ഒരു അഭിമുഖം നൽകിയിരുന്നു. ഇതിൽ തന്നെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ താരം തുറന്നുപറയുകയും ഇപ്പോൾ പ്രണയിക്കുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും താരം ഉപദേശം നൽകുകയും ചെയ്തു. താരം ഗർഭിണി ആയതിനുശേഷം ആണ് ഭർത്താവുമായിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടായത്. രണ്ടുപേരും രണ്ടു ജാതിയിൽ ഉൾപ്പെടുന്നവർ ആണ്. ഇത് ഇവരുടെ ബന്ധത്തിൽ വലിയ രീതിയിലുള്ള വിള്ളൽ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഇതു മാത്രമല്ല രണ്ടുപേരും രണ്ടു സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നുമാണ് വരുന്നത്. ഇതും ഇവർക്കിടയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.
അതേസമയം പ്രണയിക്കുന്നവരുടെ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് താരം നൽകിയ ഉത്തരമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. “പ്രണയിക്കുന്ന ആളുകളോട് ഒരിക്കലും പ്രണയിക്കരുത് എന്നൊന്നും ഞാൻ പറയില്ല. കാരണം നമ്മൾ വേണ്ട എന്ന് പറയുമ്പോൾ ആയിരിക്കും അവർക്ക് വാശി കൂടുന്നത്. അതുകൊണ്ട് ഒരിക്കലും വേണ്ട എന്ന് ഞാൻ പറയില്ല. നിങ്ങൾക്ക് പ്രണയിക്കാം, ആവശ്യത്തിലധികം പ്രണയിക്കാം. ഇന്നത്തെ കാലത്ത് അമ്മമാർ അവൻറെ കൂടെ പോകരുത്, അവൻറെ കൂടെ ഇരിക്കരുത് എന്നൊക്കെ പറയും. പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയൊന്നുമില്ല” – അനുശ്രീ പറയുന്നു.
“നിങ്ങൾക്ക് സെക്സ് ചെയ്യാൻ ആണ് താല്പര്യം എങ്കിൽ അയാളുടെ കൂടെ അതും ചെയ്തു കൊള്ളുക. അതൊന്നും വേണ്ട എന്ന് ഒരിക്കലും ഞാൻ പറയില്ല. പക്ഷേ മുൻകരുതലുകൾ തീർച്ചയായും സ്വീകരിക്കണം. അത്രയേ പറയാനുള്ളൂ. നാളെ ഇതേ കാര്യം തെറ്റായ ഒരു അവസ്ഥയിലേക്ക് പോകരുത്. സെക്സ് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ കല്യാണം കഴിക്കുന്നതിനു മുൻപ് രണ്ടല്ല മൂന്ന് വട്ടം എങ്കിലും ചിന്തിക്കണം. കാരണം നിങ്ങളുടെ അത്തരത്തിൽ ഒരു എടുത്തുചാട്ടം നാളെ നിങ്ങളുടെ മുഴുവൻ കുടുംബത്തെ ആയിരിക്കും ബാധിക്കുക. നിങ്ങളുടെ മാത്രമല്ല അപ്പുറത്തുള്ള വ്യക്തിയുടെ കുടുംബത്തെയും അത് വലിയ രീതിയിൽ ബാധിക്കും” – അനുശ്രീ പറയുന്നത് ഇങ്ങനെ.