Film News

ആ സംഭവത്തിനുശേഷം നിരവധി ആളുകൾ ബോഡി ഷെയിം ചെയ്തുകൊണ്ട് എത്തിയിരുന്നു – ഇതൊക്കെ എല്ലാ സ്ത്രീകൾക്കും സംഭവിക്കുന്നതാണ് എന്നും അതിൽ വലിയ കാര്യമില്ല എന്നും മലയാളികൾ, വിഷയം ഇങ്ങനെ

നടി മേഘ്ന വിന്‍സെന്‍റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പരമ്പയായിരുന്നു ചന്ദനമഴ. പ്രേക്ഷകരുടെ ഇഷ്ടവും സ്വന്തമാക്കിയിരുന്നു ഈ പരമ്പര. മെഗാ പരമ്പരകളില്‍ റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ഇതിനു സാധിച്ചിരുന്നു. സീരിയല്‍ അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസില്‍ കഥാപാത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മേഘ്നയുടെ കഥാപാത്രത്തോടൊപ്പം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ വേഷമായിരുന്നു നടി ശാലു കുര്യന്‍ അവതരിപ്പിച്ച വര്‍ഷയെന്ന കഥാപാത്രവും. സീരിയലിന്റെ തുടക്കത്തില്‍ വില്ലത്തിയായിരുന്നു വര്‍ഷയെങ്കിലും അവസാനിക്കാറായപ്പോഴേക്കും വര്‍ഷയ്ക്കും പ്രേക്ഷക മനസില്‍ സ്ഥാനം കിട്ടി.

- Advertisement -

ചന്ദനമഴയില്‍ മാത്രമല്ല കടമറ്റത്ത് അച്ചന്‍, നിഴല്‍കണ്ണാടി, സ്വാമി അയ്യപ്പന്‍, സ്നേഹക്കൂട്, തട്ടീം മുട്ടീം, അക്ഷരതെറ്റ്, സൂര്യകാന്തി, എന്റെ മാതാവ് തുടങ്ങി നിരവധി സീരിയലുകളിലും ശാലു അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്‍റെ ടെലിവിഷന്‍ പുരസ്കാരത്തില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം ‘അക്ഷരതെറ്റി’ലൂടെ ശാലുവിന് ലഭിച്ചിരുന്നു. 15 വര്‍ഷത്തോളമായി അഭിനയരംഗത്തുണ്ട് താരം. 2017ലാണ് പത്തനം തിട്ട റാന്നി സ്വദേശിയായ മെല്‍വിന്‍ ഫിലിപ്പുമായുള്ള ശാലുവിന്റെ വിവാഹം നടന്നത്. കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിലെ പിആര്‍ മാനോജരാണ് മെല്‍വിന്‍. അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ് താരത്തിന്റെ മൂത്തമകന്റെ പേര്. മകനിപ്പോള്‍ രണ്ട് വയസ് കഴിഞ്ഞിരിക്കുകയാണ്.

വിവാഹത്തിന് ശേഷവും അഭിനയത്തില്‍ തുടരുന്ന ശാലുവിന് വീണ്ടും ഒരു ആണ്‍കുഞ്ഞ് കൂടി പിറന്നിരിക്കുകയാണ്. തൻ്റെ ജന്മദിനമായ മെയ് 24ന് ആണ് രണ്ടാമത്തെ മകന്‍ പിറന്നത്. താരം തന്നെയാണ് വീണ്ടും കുഞ്ഞ് പിറന്ന സന്തോഷം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. ജന്മദിനങ്ങള്‍ എപ്പോഴും സ്പെഷ്യല്‍ ആയിരിക്കാറുണ്ട്. ഇത് എന്‍റെ ഏറ്റവും മികച്ചതാണ്. കാരണം ഇന്ന് മുതല്‍ ഒരു പുതിയയാള്‍ കൂടിയുണ്ട്. ഇനി ഓരോ ദിവസം കൂടുതല്‍ മധുരവും സവിശേഷവുമാക്കുന്നൊരാള്‍. എന്‍റെ നവജാത ശിശുവിനും എനിക്കും ജന്മദിനാശംസകള്‍’ എന്ന് കുറിച്ചുകൊണ്ടാണ് താന്‍ രണ്ടാമതും അമ്മയായ സന്തോഷം ശാലു പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ഇവർ. താരത്തിന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലാകാറുണ്ട്. അടുത്തിടെ ഒരു യുട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. ആദ്യ കുഞ്ഞിനെ പ്രസവിച്ച ശേഷം തടി കുറയ്ക്കാനും മറ്റും നടത്തിയ ശ്രമങ്ങളെ കുറിച്ചും മുമ്ബ് ശാലു സംസാരിച്ചിരുന്നു. ശരീര ഭാരം കൂടിയപ്പോള്‍ ആളുകളില്‍ നിന്നും നേരിട്ട ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ചും മനസ് തുറന്നിരുന്നു. തടി കുറയ്ക്കാന്‍ പല വഴിയും നോക്കി പരാജയപ്പെട്ട ശാലു കുര്യന്‍ അവസാനം നടത്തിയ ശ്രമം വിജയം കാണുകയും പണ്ടത്തേക്കാള്‍ കൂടുതല്‍ സുന്ദരിയാവുകയും ചെയ്തിട്ടുണ്ട്.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

5 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

5 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

7 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

7 hours ago