Film News

എനിക്ക് വരുന്ന സിനിമകളും അവസരങ്ങളും മുടക്കാൻ അവർ ശ്രമിച്ചിരുന്നു- താരത്തിൻ്റെവെളിപ്പെടുത്തൽ വൈറലാകുന്നു. എന്താണെന്നു നോക്കാം

മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലൂടെയാണ് മുക്ത ജോര്‍ജ് സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് മലയാളി സ്നേഹിക്കുന്ന മുക്തയിലേക്ക് എത്തിപ്പെടാന്‍ താരത്തിന് താണ്ടേണ്ടി വന്നത് കല്ലും മുള്ളും നിറഞ്ഞ വഴികളായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് കോതമം​ഗത്തുകാരിയായ മുക്ത എല്‍സ ജോര്‍ജിന് ലാല്‍ ജോസ് ചിത്രം അച്ഛനുറങ്ങാത്ത വീട്ടില്‍ അവസരം ലഭിക്കുന്നത്. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം ഇപ്പോള്‍ കുടുംബ ജീവിതവും വിവാഹ ജീവിതവും ഒരുപോലെ ആസ്വദിക്കുകയാണ്. താരത്തിന്റെ ഏക മകള്‍ കിയാര അമ്മയുടെ വഴിയെ അഭിനയത്തിലേക്ക് ചുവടുവെച്ചിട്ടുണ്ട്.

- Advertisement -

പണ്ടൊക്കെ സിനിമാ ഡയലോ​ഗുകള്‍ കേട്ട് പഠിച്ച്‌ നടിമാര്‍ പറയുന്നത് പോലെ പറഞ്ഞ് നോക്കുമായിരുന്നു.’
‘അന്ന് എന്റെ പ്രകടനം കണ്ട് ചേച്ചിയാണ് സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമെന്ന് ആദ്യമായി പറഞ്ഞത്. പിന്നീട് പലപ്പോഴായി കമല്‍ സാര്‍ അടക്കമുള്ളവര്‍ക്ക് ഫോട്ടോകള്‍ എടുത്ത് അയച്ച്‌ കൊടുക്കുമായിരുന്നു. പിന്നീട് അവയെല്ലാം തിരിച്ച്‌ വരും’. ‘അപ്പോള്‍ മനസിലാകും അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ലാല്‍ ജോസ് സാറിന്റെ അച്ഛനുറങ്ങാത്ത വീടിന്റെ ഓഡീഷന് പോകുമ്ബോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ്.’ അന്ന് ഞാന്‍ കരുതിയിരുന്നത് കാണാന്‍ കുറച്ച്‌ വലിപ്പം തോന്നിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സിനിമയില്‍ അവസരം ലഭിക്കുക എന്നാണ്. ആ ധരണയില്‍ സാരി ഉടുത്താണ് ഓഡീഷന് പോയത്.

പക്ഷെ ലാല്‍ ജോസ് സാറിന് വേണ്ടത് സ്കൂള്‍ കുട്ടിയെയായിരുന്നു. പിന്നെ ഞങ്ങള്‍ കോതമം​ഗലത്ത് നിന്ന് വന്നതല്ലേയെന്ന് കരുതി ലുക്ക് ടെസ്റ്റ് നടത്തുകയും അഭിനയിപ്പിക്കുകയുമെല്ലാം ചെയ്തു.’ ‘ആദ്യമൊന്നും സാറിന് എന്നില്‍ പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നെ അഭിനയിച്ച സീന്‍ കണ്ടപ്പോഴാണ് സാര്‍ സെലക്‌ട് ചെയ്തത്. അഭിനയിക്കാന്‍ പോയി ആദ്യത്തെ സീനില്‍ തന്നെ എട്ട് ടേക്കുകള്‍ പോയി. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്ബ് സീരിയലുകള്‍ ചെയ്തിരുന്നു’. ‘ആ ധൈര്യത്തിലാണ് ലാല്‍ ജോസ് സാറിന്റെ പടത്തില്‍ അഭിനയിക്കാന്‍ പോയത്. അവിടെ പോയ ശേഷം എനിക്കൊന്നും ശരിയായി ചെയ്യാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം അദ്ദേഹം എല്ലാവരുടേയും മുമ്ബില്‍ വെച്ച ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് ഞാന്‍ നൂറ് ശതമാനവും നല്‍കി അഭിനയിച്ച്‌ തുടങ്ങിയത്.’

അമ്മയോട് അപ്പ കാണിക്കുന്നത് ക്ഷമിക്കാന കഴിയാത്തതിനാലാണ് ഞങ്ങള്‍ ആ വീട് വീട്ട് ഇറങ്ങിയത്. അന്ന് ഒമ്പതിലോ പത്തിലോ മറ്റൊ ആയിരുന്നു ‍ഞാന്‍. എന്റെ വാക്ക് വിശ്വസിച്ചാണ് അമ്മയും ചേച്ചിയും എല്ലാം ഉപേക്ഷിച്ച്‌ ഇറങ്ങിയത്.’ ‘പിന്നീട് അവരെ സംരക്ഷിക്കുക ചേച്ചിയെ പഠിപ്പിക്കുക, വിവാഹം കഴിപ്പിച്ച്‌ അയക്കുക എന്നിവയെല്ലാം എന്റെ ലക്ഷ്യങ്ങളായി അതിനായി സിനിമകള്‍. അപ്പ അന്നും എനിക്ക് വരുന്ന സിനിമകളും അവസരങ്ങളും മുടക്കാന്‍ ശ്രമിച്ചിരുന്നു. അപ്പയുമായി പിരിഞ്ഞ ശേഷം ഒരുപാട് ബുദ്ധിമുട്ടിയാണ് വളര്‍ന്നത്.’ ‘പക്ഷെ എന്റെ ലക്ഷ്യങ്ങളെല്ലാം ഞാന്‍ നേടി. ചേച്ചിയെ പഠിപ്പിച്ചു, കെട്ടിച്ചു, അമ്മയെ നന്നായി നോക്കുന്നുണ്ട്, ഞാന്‍‌ തന്നെ എന്റെ വിവാഹം ഭം​ഗിയായി നടത്തി. ഇപ്പോള്‍ ഒരുപാട് സന്തോഷവും സമാധാനവുമുണ്ട്’ താരം വിശദമാക്കി.

Athul

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

9 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

10 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

10 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

10 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

11 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

11 hours ago