മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിശാൽ. തമിഴ് സിനിമകളിലൂടെ ആണ് ഇദ്ദേഹം കേരളത്തിൽ ഒരു മാർക്കറ്റ് ഉണ്ടാക്കിയെടുക്കുന്നത്. ഇദ്ദേഹത്തിൻറെ സിനിമകൾക്ക് എല്ലാം തന്നെ വലിയ രീതിയിലുള്ള വരവേൽപ്പ് ആയിരുന്നു കേരളത്തിലും ലഭിച്ചത്. ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വില്ലൻ എന്ന സിനിമയിൽ താരം ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനുശേഷം താരം പിന്നീട് മലയാളം സിനിമയിൽ അധികം സജീവമായിട്ടില്ല.
വളരെ മികച്ച രീതിയിൽ ആക്ഷൻ കൈകാര്യം ചെയ്യുന്ന താരങ്ങളിൽ ഒരാളാണ് വിശാൽ. വളരെ മികച്ച സംഘടന രംഗങ്ങൾ ആയിരിക്കും ഇദ്ദേഹത്തിൻറെ സിനിമയിൽ ഉണ്ടാവുക. ആക്ഷൻ രംഗങ്ങൾ മികച്ചത് ആക്കുവാൻ വേണ്ടി ഇദ്ദേഹം ഏത് അറ്റം വരെയും പോകും. നിരവധി ആരാധകരെ ആണ് ഇദ്ദേഹം ആക്ഷൻ രംഗങ്ങൾ വഴി സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകർക്ക് വളരെ വിഷമകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഇദ്ദേഹത്തിന് പരിക്ക് പറ്റിയിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവരുന്നത്. സിനിമ ചിത്രീകരണത്തിനിടയിൽ ആയിരുന്നു സംഭവം നടക്കുന്നത്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ ആയിരുന്നു താരത്തിന് പരിക്ക് പറ്റുന്നത്. ഡ്യൂപ്പ് ഇല്ലാതെ ആയിരുന്നു താരം ഈ രംഗങ്ങൾ എല്ലാം തന്നെ ചെയ്തത്. താരം ആക്ഷരങ്ങൾ ചെയ്യുന്നതിനിടയിൽ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല. അതിനാലാണ് ഇപ്പോൾ പരിക്കേറ്റത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മാർക്ക് ആൻറണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇപ്പോൾ അപകടം സംഭവിച്ചിരിക്കുന്നത്. വിശാൽ അഭിനയിക്കുന്ന 33ആമത്തെ സിനിമയാണ് മാർക്ക് ആൻറണി. ഇദ്ദേഹത്തിൻറെ മുട്ടു കാലിന് ആണ് പരിക്കേറ്റത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ താരം വിശ്രമത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. മലയാളം ഉൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഹിന്ദിയിലും ചിത്രം പ്രദർശനത്തിന് എത്തും.