മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സംവിധായകരുടെ പട്ടികയിലേക്ക് ആണ് ഇദ്ദേഹത്തിൻറെ പേര് ചേർക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിൻറെ സിനിമകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചത് ആണ്. ഇദ്ദേഹം അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഗുസ്തിക്കാരൻ ആയിട്ടാണ് മോഹൻലാൽ ഈ സിനിമയിൽ എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
തുടർ പരാജയങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന നടന്മാരിൽ ഒരാളാണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ സിനിമകൾ എല്ലാം തന്നെ കൊമേഴ്ഷ്യൽ പരാജയങ്ങൾ ആണ് എന്ന് മാത്രമല്ല ഒരു സിനിമ പോലും പ്രേക്ഷകരെയോ ക്രിട്ടിക്കുകളെയോ തൃപ്തിപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ഇതിനെല്ലാം ഒരു വിരാമം ആയിരിക്കും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമ എന്നാണ് വിമർശകർ പോലും പറയുന്നത്.
അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി സിനിമയാണ് നൻപകൽ നേരത്തു മയക്കം. ഈ സിനിമയുടെ ആദ്യത്തെ പ്രദർശനമായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഐ എഫ് എഫ് കെ വേദിയിൽ വച്ച് നടന്നത്. വളരെ മികച്ച റെസ്പോൺസ് ആയിരുന്നു ചിത്രത്തിൽ ലഭിച്ചത്. അതുകൊണ്ടുതന്നെ ഇദ്ദേഹം മോഹൻലാലിനൊപ്പം ഒന്നിച്ചു കൊണ്ട് എന്ത് മാജിക്കാണ് കാണിക്കാൻ പോകുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും ഉറ്റു നോക്കുന്നത്.
അതേ സമയം ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ഇവരുടെ വരാനിരിക്കുന്ന പ്രോജക്ട് എന്ന് പറഞ്ഞാൽ അത് തെറ്റായി പോകും. ഇതിനുമുമ്പ് വിഷ്ണുലോകം, ഉള്ളടക്കം, മാന്ത്രികം പോലെയുള്ള സിനിമകളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. അന്നൊക്കെ ഈ സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർമാരിൽ ഒരാൾ ആയിരുന്നു ലിജോ ജോസ് പല്ലിശ്ശേരി. പിന്നീട് ഇരുവരും ഒരുമിച്ച് ഒരു സിനിമ പ്ലാൻ ചെയ്തത് ആയിരുന്നു എങ്കിലും എന്തോ ഒരു നിർഭാഗ്യം ഞങ്ങൾക്കിടയിൽ ഉള്ളതുകൊണ്ട് അത് വിട്ടു പോവുകയായിരുന്നു എന്നാണ് ലിജോ ജോസ് പല്ലിശ്ശേരി പറയുന്നത്.