Celebrity news

ഇക്കാക്ക് ഇത് പറ്റിയ പണി അല്ല,അന്യ പെണ്ണുങ്ങളെ നോക്കാൻ പാടില്ല എന്നല്ലേ.ഷൈന്‍ ടോം തോച്ചോ? മറുപടി നല്‍കി തനു

മലയാളികളുടെ ഇഷ്ട നടനാണ് ഷൈൻ ടോം ചാക്കോ.താരം സോഷ്യൽ മീഡിയയിലും സജീവമാണ്.അടുത്തതായി ഷൈന്‍ ടോം ചാക്കോ വിവിഹതനാകുന്നു എന്നതായിരുന്നു വാര്‍ത്ത വന്നിരുന്നു.തനുവും ഷൈനും തമ്മിലുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഒരു സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഷൈന്‍ തന്റെ കാമുകിയെ പരിചയപ്പെടുത്തുന്നത്.എന്നാല്‍ അടുത്തായി പുറത്തുവന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഷൈനും തനുവും പിരിഞ്ഞെന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. ഷൈനൊപ്പമുള്ള തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം തനു ഇന്‍സ്റ്റയില്‍ നിന്നും ഡിലീറ്റ് ചെയ്തതോടെയാണ് ബ്രേക്കപ്പ് വാര്‍ത്തകള്‍ ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുവരും ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

- Advertisement -

ഷൈനുമായി ബന്ധപ്പെട്ടൊരു കമന്റിന് തനു നല്‍കിയ മറുപടിയാണ് വൈറലായി മാറുന്നത്. ഷൈന്‍ ടോം തേച്ചോ എന്നായിരുന്നു ഒരാള്‍ തനുവിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത്. പിന്നാലെ തനു മറുപടിയുമായി എത്തുകയായിരുന്നു. തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ എന്നാണ് തനു നല്‍കിയ മറുപടി. പിന്നാലെ തനുവിന്റെ മറ്റൊരു മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. തനുവിന്റെ മറ്റൊരു പോസ്റ്റില്‍ ഒരാള്‍ പേര് പോലെ ഒരാളും മുസ്ലിം ആവില്ല കേട്ടോ എന്ന് കമന്റ് ചെയ്തിട്ടുണ്ട്.ഇതിന് തനു നല്‍കിയ മറുപടി എന്നാ ഒരു കാര്യം ചെയ്യ്. ഇക്ക ഇസ്ലാമില്‍ പറഞ്ഞപ്പോലെ നടക്കുന്ന ആളാണ് എങ്കില്‍ ആദ്യം ഇന്‍സ്റ്റാഗ്രാം കളയൂ. കാരണം അന്യ പെണ്ണുങ്ങളെ നോക്കാന്‍ പാടില്ല എന്നാണല്ലോ പറയുന്നത്. അപ്പൊ ഇക്കാക്ക് ഇത് പറ്റിയ പണി അല്ല എന്നാണ്. പിന്നാലെ നിരവധി പേര്‍ തനുവിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. കമന്റും അതിനുള്ള തന്റെ മറുപടിയും തനു തന്നെ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

 

Anusha

Recent Posts

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

9 mins ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

23 mins ago

ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ താൻ ചെയ്തിട്ടില്ല.സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല; സാധിക വേണുഗോപാൽ

പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത് ശരിയല്ലെന്ന് സാധിക വേണുഗോപാൽ.താരത്തിന്റെ വാക്കുകൾ ഇതാണ്,സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം…

3 hours ago

നന്ദനയെ വലിച്ച് നിലത്തിട്ടു. ഉടൻ‌ തന്നെ സായ് അടക്കമുള്ള സഹമത്സാർത്ഥികൾ ചേർന്ന് മെഡിക്കൽ റൂമിലാക്കി.പൊട്ടിക്കരഞ്ഞ് അർജുൻ

ഒമ്പത് ടാസ്ക്കുകളാണ് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ബി​ഗ് ബോസ് നടത്തിയത്. അതിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി വിജയിയായത്…

3 hours ago

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

16 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

18 hours ago