‘കുമ്പളങ്ങി’യിലെ സിമിമോള്‍ തട്ടമിട്ടു!!

കുമ്പളങ്ങി നൈറ്റ്സ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ ഗ്രേസ് ആൻ്റണിയും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന തമാശയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഗ്രേസ് ആന്‍റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

- Advertisement -

കുമ്പളങ്ങിയിലെ സിമിമോള്‍ എന്ന കഥാപാത്രത്തിൽ നിന്നും ഏറെ വ്യത്യസ്തമായ വേഷമാണ് തമാശയിലേതെന്ന് പോസ്റ്റര്‍ സമര്‍ത്ഥിക്കുന്നു. ചിത്രത്തിലേതായി ഇറങ്ങിയ പാടി ഞാൻ എന്ന മനോഹരമായ ഗാനം യൂട്യൂബിൽ ഏറെ വൈറലായിരുന്നു. നവാഗതനായ അഷ്റഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് തമാശ. ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റെക്‌സ് വിജയന്‍ ഷഹബാസ് അമന്‍ എന്നിവര്‍ മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘തമാശ’യ്ക്കുണ്ട്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരിയാണു ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ചായഗ്രഹണം നിര്‍വഹിക്കുന്ന റൊമാൻ്റിക്ക് കോമഡി ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായാണ് എത്തുന്നത്. ദിവ്യ പ്രഭ, ഗ്രേസ് ആൻ്റണി, ചിന്നു സരോജിനി, എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹാപ്പി ഹവേഴ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഈ ബാനറിൽ സമീറും ഷൈജുവും ആദ്യം നി‌ർമിച്ച ചിത്രം സുഡാനി ഫ്രം നൈജീരിയയായിരുന്നു. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അഷ്‌റഫ് ഹംസയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.

mixindia

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

3 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

3 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

4 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

6 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

7 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

8 hours ago