ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ദളപതി 67’ന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലയ്ക്കും, മാസ്റ്ററിന് ശേഷം ലോകേഷ്-വിജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ എന്ന നിലയ്ക്കും വലിയ പ്രതീക്ഷയാണ് ചിത്രത്തിന് മേല്‍ ആരാധകര്‍ കാത്തു വച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷനുകള്‍ പോലും സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലിപ്പോള്‍ ചിത്രത്തിനെ കുറിച്ച് എത്തുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കേട്ട് ആവേശത്തിലായിരിക്കുകയാണ് മലയാളികള്‍.
‘ദളപതി 67’ല്‍ മലയാളത്തിന്റെ യുവ നടന് മാത്യു തോമസും ഭാഗമാകും എന്ന സൂചനയാണ് എത്തുന്നത്. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രമായാകും മാത്യു എത്തുക എന്നാണ് വിവരം.
സിനിമട്രാക്കറായ ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. ഉടനെ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബറില്‍ എത്തുമെന്നാണ് സൂചന.
#Thalapathy67 update will start rolling from December says @Dir_Lokesh . Latest buzz is that fast rising young Malayalam actor #MathewThomas (#ThannermathanDinangal fame) is doing a character role in #Thalapathy67 . pic.twitter.com/81uzCUscGf
— Sreedhar Pillai (@sri50) October 26, 2022
മാത്യു തോമസ് ചിത്രത്തില്‍ ഉണ്ടാകുമെന്ന വാര്‍ത്ത മലയാള സിനിമ പ്രേമികളെ ആവേശത്തിലാക്കുന്നുണ്ട്. മാത്യു തോമസ് എത്തിയാല്‍ ചിത്രം വമ്പന്‍ ഹിറ്റായിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.
മാത്യൂ തോമസ് അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം വിജയ ചിത്രങ്ങളായിരുന്നു. ഭാഗ്യതാരം എന്നാണ് ആരാധകര്‍ക്കിടയില്‍ താരം അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മാത്യു ദളപതി ചിത്രത്തില്‍ എത്തിയാല്‍ ഈ സിനിമയും വമ്പന്‍ വിജയമായിരിക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
‘കുമ്പളങ്ങി നൈറ്റ്സ്’, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ താരമാണ് മാത്യു തോമസ്. മാത്യുവിന്റെ ‘ജോ ആന്‍ഡ് ജോ’ ആണ് ഏറ്റവും പുതിയ ചിത്രം. ‘ദളപതി 67’ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാല്പതുകളില് എത്തിയ ഒരു ഗ്യാങ്സ്റ്ററെയാണ് വിജയ് സിനിമയില്‍ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പന്തുകയക്കാണ് സണ്‍ നെറ്റ് വര്‍ക്കും നെറ്റ്ഫ്ലിക്സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
80 കോടിക്കാണ് സണ്‍ നെറ്റ്വര്‍ക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. 120 കോടി നല്‍കിയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.