തമിഴ് സിനിമ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 67.
വിക്രം എന്ന വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന നിലക്കും മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന നിൽക്കും വലിയ പ്രതീക്ഷയോടെ ആണ് ആരാധകർ സിനിമക്കായി കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷൻ പോലും സിനിമ പ്രേമികളുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ സിനിമയെ കുറിച്ച് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ കേട്ട് ത്രില്ലടിച്ചു നിൽക്കുകയാണ് ദളപതി ആരാധകർ.
ദളപതി 67 ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ അടാപ്റ്റേഷൻ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2005ൽ റിലീസ് ആയ അമേരിക്കൻ ആക്ഷൻ ത്രില്ലെർ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന എന്ന ചിത്രത്തിന്റെ അടാപ്റ്റേഷൻ ആകും ദളപതി 67 എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
ഒരു സാധാരണക്കാരൻ രണ്ട് കൊലയാളികളെ കൊല്ലുന്നതും പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിനു സംഭവിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഈ സിനിമയുടെ അടാപ്റ്റേഷൻ ആണെന്ന് കിടുക്കുമെന്നാണ് ദളപതി ആരാധകർ പറയുന്നത്. അതേസമയം വാരിസ് ആണ് വിജയിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം.
വംശി പൈടിപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.