ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരിൽ ഒരാൾ ആണ് ബിൽ ഗേറ്റ്സ്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ആണ് ഇദ്ദേഹം. ഇപ്പോൾ ഇതാ ഇദ്ദേഹം ട്വിട്ടറിൽ പങ്കുവെച്ച ഒരു കാര്യം ശ്രദ്ധ നേടുകയാണ്. തെന്നിന്ത്യൻ താരം മഹേഷ് ബാബുവിനെ കണ്ട സന്തോഷം പങ്കിടുകയാണ് ബിൽ ഗേറ്റ്സ്. അമേരിക്കയിൽ വെച്ചാണ് ബിൽഗേറ്റ്സിനെ മഹേഷ് ബാബുവും ഭാര്യ നമ്രതയും കണ്ടത്.
ബിൽഗേറ്റ്സിനെ കണ്ട ചിത്രം മഹേഷ് ബാബു തന്നെ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് റീട്വീറ്റ് ചെയ്യുകയാണ് ബിൽ ഗെട്സ് ചെയ്തത്. ന്യൂയോർക്ക് ഉണ്ടാകുക എന്ന് പറഞാൽ അതൊരു രസമാണ്. ആരുമായിട്ടാണ് നിങ്ങൾ കൂട്ടിയിടിക്കുക എന്ന് പറയുവാൻ പറ്റില്ല.
Being in New York is always fun – you never know who you’ll run into. It was great meeting you and Namrata! https://t.co/qBykgcXDS6
— Bill Gates (@BillGates) June 30, 2022
താങ്കളെയും നമ്രത്തെയും കണ്ടുമുട്ടിയതിൽ വലിയ സന്തോഷം. ബിൽഗേറ്റ്സ് കുറിച്ചത് ഇങ്ങനെ. ഇതുകൂടാതെ മഹേഷ് ബാബുവിനെ ഇദ്ദേഹം ഫോളോ ചെയ്യുകയും ചെയ്തു. മഹേഷ് ബാബു നായകനായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്.
ചിത്രത്തിലെ ഗാനങ്ങളിൽ ചിലത് ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും ഗാനങ്ങളിൽ കീർത്തിയുടെ പ്രകടനം ഏറെ കയ്യടി നേടി. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. തെളിവിലെ പ്രശസ്ത സംവിധായകൻ പരശുറാം ആണ് ചിത്രം സംവിധാനം ചെയ്തത്.ഇതിൻറെ തിരക്കഥ തയ്യാറാക്കിയതും ഇദ്ദേഹം തന്നെ.