National

രാത്രി ഡ്യൂട്ടിയില്‍ കൊതുക് വല വിരിച്ച് ഉറങ്ങാനൊരുങ്ങി മെഡിക്കല്‍ സൂപ്രണ്ട്; കയ്യോടെ പൊക്കി ബിഹാര്‍ ആരോഗ്യമന്ത്രി

രാത്രിഡ്യൂട്ടി സമയത്ത് ഓഫിസില്‍ കൊതുക് വല വിരിച്ച് ഉറങ്ങാനൊരുങ്ങിയ മെഡിക്കല്‍ സൂപ്രണ്ടിനെ കയ്യോടെ പിടികൂടി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി തേജസ്വി യാദവ്. കഴിഞ്ഞ ദിവസം രാത്രി പാറ്റ്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തേജസ്വി നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തിനിടെയാണ് സംഭവം.

- Advertisement -

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകളാണ് അദ്ദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സൂപ്രണ്ടിന്റെ ഓഫിസിലെത്തിയപ്പോഴാണ് ഉറങ്ങാനൊരുക്കിയ നിലയില്‍ റൂം കണ്ടത്. തുടര്‍ന്ന് വൃത്തിയില്ലായ്മ അടക്കമുള്ള പ്രശ്നങ്ങളില്‍ അദ്ദേഹം അനിഷ്ടം വ്യക്തമാക്കി. രോഗികളെയടക്കം സന്ദര്‍ശിച്ച് പരാതികള്‍ കേട്ടു. അനാഥ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിന് പകരം വരാന്തയില്‍ കിടക്കുന്നതും ആശുപത്രി വളപ്പില്‍ നായകളടക്കം ചുറ്റിയടിക്കുന്നതും തേജസ്വിയുടെ സന്ദര്‍ശന വിഡിയോയിലുണ്ടായിരുന്നു.

ആശുപത്രിയില്‍ മതിയായ മരുന്നുകളുണ്ടായിരുന്നില്ലെന്നും വൃത്തിയില്ലായിരുന്നുവെന്നും തേജസ്വ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും ജീവനക്കാരുടെ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയിരുന്നില്ലെന്നും പറഞ്ഞു. ഇവയെല്ലാം മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Rathi VK

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

7 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

7 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

7 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

8 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

8 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

9 hours ago