തന്റെ കാമുകനെ സന്തോഷിപ്പിക്കാനായി കാമുകി ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാവുന്നത്.തന്റെ കാമുകനെ കാര്യമായി സന്തോഷിപ്പിക്കണം. അതിന് വേണ്ടി ഈ യുവതി തിരഞ്ഞെടുത്ത വഴി കാമുകന്റെ പേര് ടാറ്റൂ ചെയ്യുക എന്നതായിരുന്നു. ഇത് സാധാരണ ചെയ്യുന്ന കാര്യമല്ലേ എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. യുവതി ടാറ്റൂ ചെയ്യാൻ തന്നെ ആണ് തീരുമാനിച്ചത്, കയ്യിലോ പുറത്തോ കാലിലോ കഴുത്തിലോ ഒന്നുമല്ല, നെറ്റിയിലാണ് യുവതി കാമുകന്റെ പേര് ടാറ്റൂ ചെയ്യാൻ തീരുമാനിച്ചത്.
ടാറ്റൂ ചെയ്യുന്നതേ വേദനയുള്ള പരിപാടിയാണ്. അപ്പോൾ അത് നെറ്റിയിലായാലോ.. എന്തായാലും ഈ വേദനയൊന്നും യുവതിക്ക് ഒരു പ്രശ്നം അല്ലായിരുന്നു. അത് കൊണ്ട് തന്നെ നെറ്റയിൽ ടാറ്റൂ ചെയ്യുകയും ചെയ്തു. സംഭവം നടന്നത് യു കെയിലാണ്, കെവിൻ എന്നാണ് യുവാവിന്റെ പേര്. കാമുകന്റെ പേര് നെറ്റിയിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ യുവതി പങ്കുവെച്ചിട്ടുണ്ട്. പേര് ടാറ്റൂ ചെയ്യുമ്പോൾ യുവതി വേദന കൊണ്ട് പുളയുന്നത് ഒക്കെ കാണാം. എങ്കിലും അത് പൂർത്തിയാക്കുന്നു.അന സ്റ്റാൻസ്കോവ് എന്ന അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഈ ബന്ധം അവസാനിപ്പിക്കുകയാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമെന്നാണ് ചിലർ ചോദിച്ചത്.
ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…
മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…