Film News

എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്; തുറന്ന് പറഞ്ഞ് അഭിരാമി

ഈ അടുത്തായിരുന്നു ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ യുവതി പരാതിയുമായി രംഗത്ത് വന്നത്. പിന്നാലെ യുവതിയെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് വന്നത്. അതേസമയം നിരവധി സെലിബ്രിറ്റികളും ഇവിടെ നിന്നും ടാറ്റൂ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തനിക്കും സഹോദരി അമൃത സുരേഷിനും സുജീഷ് ടാറ്റു ചെയ്ത് തന്നിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഗായിക അഭിരാമി സുരേഷ്. സുജീഷില്‍ നിന്ന് തനിക്ക് വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ മിടൂ ആരോപണത്തെ ഗൗരവമായി കാണുന്നുവെന്ന് അഭിരാമി പറയുന്നു.

- Advertisement -

വ്യക്തിപരമായ തിരക്കുകള്‍ കാരണം ആണ് പ്രതികരിക്കാന്‍ വൈകിയതെന്ന് താരം പറയുന്നു. വീഡിയോയിലൂടെയാണ് അഭിരാമി ഈ വിഷയത്തില്‍ പ്രതികരിച്ചത്. എനിക്കും സഹോദരിയ്ക്കും സുജീഷ് ടാറ്റു ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മികവ് കണ്ട് പലര്‍ക്കും ഇന്‍ക്‌ഫെക്ടറ്റ് ടാറ്റു സെന്റര്‍ ഞാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി സുജീഷില്‍ നിന്ന് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ മിടൂ ആരോപണത്തെ ഗൗരവമായി കാണുന്നു അഭിരാമി പറഞ്ഞു.

ഒരാളുടെ ഇക്കിളിയ്ക്ക് സംതൃപ്തി നല്‍കാന്‍ മറ്റൊരാളെ ഉപയോഗിക്കുന്നത് എത്ര മോശം കാര്യമാണ്. അത് ആക്രമിക്കപ്പെട്ടയാളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ് . നമുക്കുണ്ടാകുന്ന മോശം അനുഭവങ്ങള്‍ തുറന്ന് പറയാന്‍ പലര്‍ക്കും സാധിക്കാറില്ല. ലൈംഗിക അതിക്രമത്തെ നേരിടാനും അതിനെതിരേ പ്രതികരിക്കാനും ധൈര്യം സംഭരിക്കേണ്ടത് അത്യവശ്യമാണ്. ചിലപ്പോള്‍ ആ സമയത്ത് പ്രതികരിക്കാന്‍ കഴിയില്ലെന്ന് വരും.

എന്നിരുന്നാലും മറ്റുള്ളവരോട് തുറന്ന് പറയാനുള്ള മനസ്സ് കാണിക്കണം എന്നും താരം പറയുന്നു. സുജീഷിനെതിരെ പരാതി നല്‍കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വന്നവരെ അഭിനന്ദിക്കുന്നുവെന്നും അഭിരാമി പറഞ്ഞു.

 

 

Anusha

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

1 hour ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

1 hour ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

2 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

4 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

5 hours ago