അഭിനയം കൊണ്ട് എന്നും പ്രേക്ഷകരെ അതിശയിപ്പിച്ച നടിയാണ് തമന്ന ഭാട്ടിയ. തമിഴ് , തെലുങ്ക് ചലച്ചിത്ര മേഖലയില്‍ ആണ് താരം തിളങ്ങിയത്. ആദ്യം ഗ്ലാമര്‍ വേഷങ്ങളില്‍ ആയിരുന്നു തമന്ന എത്തിയിരുന്നത്, പിന്നീട് നടി ശക്തമായ സ്ത്രീ കഥാപാത്രത്തിലേക്ക് മാറുകയായിരുന്നു. മലയാള ചിത്രത്തിലേക്കും നടിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍ മറ്റു ചില കാരണത്താല്‍ അത് നടക്കാതെ പോയി. ഇതിനെക്കുറിച്ച് എല്ലാം വിശദമായി നടി പറഞ്ഞിരുന്നു.
ഇപ്പോഴിതാ തമന്നയുടെ പുതുപുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ ചിത്രങ്ങള്‍ നടി പുറത്തുവിട്ടത് . ഇതിന് താഴെ ആരാധകര്‍ അടക്കം നിരവധി പേരാണ് അഭിപ്രായം അറിയിച്ച് എത്തിയത്.
പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സായ്ഷ ഷിന്‍ഡെയാണ് മനോഹരമായ ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. വയലറ്റ്- പിങ്ക് കോമ്പിനേഷനിലുള്ള ഔട്ഫിറ്റില്‍ ഗ്ലാമര്‍ ലുക്കിലാണ് താരം ചിത്രത്തില്‍ എത്തിയത്. മിനിമല്‍ മേക്കപ്പില്‍, ആക്സസറിയായി ചോക്കര്‍ മാത്രമാണ് ധരിച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.
അതേസമയം നടി തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനു മുമ്പ് 2005ല്‍ പുറത്തിറങ്ങിയ സോ ഫാര്‍, ചാന്ദ് സാ റോഷന് ചെഹരാ എന്നീ ഹിന്ദി സിനിമകളിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്.