Tag: dr ruwaiz

150 പവൻ, 15 ഏക്കർ സ്ഥലം, ഒരു ബിഎംഡബ്ല്യു കാർ – സ്ത്രീധനത്തിന്റെ പേരിൽ ഷഹാന എന്ന പെൺകുട്ടിക്ക് ജീവൻ ഒടുക്കേണ്ടി വന്നതിന് കാരണക്കാരനായ ഡോക്ടർ റുവൈസിന് തുടർപഠനത്തിന് സൗകര്യമൊരുക്കി ഹൈക്കോടതികുറച്ചുനാളുകൾക്ക് മുൻപ് ആയിരുന്നോ ഷഹാന എന്ന പെൺകുട്ടിയുടെ മരണവാർത്ത കേട്ട് നമ്മളെല്ലാവരും നടുങ്ങിയത്. ഡിസംബർ അഞ്ചാം തീയതി രാത്രി പതിനൊന്നരയ്ക്ക് ഇവരെ ഇവരുടെ ഫ്ലാറ്റിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇവർ മരണപ്പെട്ടിരുന്നു. ആത്മഹത്യ ആണ് ഇവരുടെ മരണകാരണം എന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ഒരു യുവാവുമായി ഇവരുടെ വിവാഹം ഉറപ്പിച്ചിരുന്നു എന്നും എന്നാൽ അയാളുടെ വീട്ടുകാർ ഉയർന്ന തുക സ്ത്രീധനം ചോദിച്ചതാണ് പിന്നീട് വിവാഹം റദ്ദ് ചെയ്യുന്നതിലേക്ക് എത്തിയത് എന്നും ഇതാണ് മരണകാരണമെന്നുമാണ് പോലീസ് പറയുന്നത്. ഡോക്ടർ റുവൈസ് എന്ന വ്യക്തിയുമായി ഇവരുടെ വിവാഹം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ ഇയാളുടെ വീട്ടുകാർ മുന്നോട്ടുവച്ച ഡിമാന്റുകൾ അംഗീകരിക്കുവാൻ ഷഹാനയുടെ വീട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല. 150 പവൻ സ്വർണം, 15 ഏക്കർ പ്രോപ്പർട്ടി, ബിഎംഡബ്ല്യു കാർ എന്നിവ ആയിരുന്നു സ്ത്രീധനമായി ചോദിച്ചത്. സംഭവം നടന്ന ഉടനെ തന്നെ റുവൈസിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ വിഷയത്തിൽ അന്വേഷണം നടത്തുവാൻ ഗവൺമെൻറ് ഒരു കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. പിന്നീട് റുവൈസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. ഡിസംബർ ഏഴാം തീയതി ആയിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോൾ ഇയാൾക്ക് പഠനം തുടരുവാനുള്ള അനുമതി നൽകിയിരിക്കുകയാണ് ഹൈക്കോടതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ് ഇയാൾ പഠിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ക്ലാസ്സ് അറ്റൻഡ് ചെയ്യുവാനുള്ള അനുമതി ആണ് ഹൈക്കോടതി നൽകിയിരിക്കുന്നത്. തനിക്കെതിരെ ഉള്ള ഡിസിപ്ലിനറി ആക്ഷൻ ക്യാൻസൽ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇയാൾ നൽകിയ ബ്രിട്ടീഷനിൽ ആണ് ഇടക്കാല ഉത്തരവ് വന്നിരിക്കുന്നത്.

കുറച്ചുനാളുകൾക്ക് മുൻപ് ആയിരുന്നോ ഷഹാന എന്ന പെൺകുട്ടിയുടെ മരണവാർത്ത കേട്ട് നമ്മളെല്ലാവരും നടുങ്ങിയത്. ഡിസംബർ അഞ്ചാം

Athul