68 മത് ദേശീയ ചലച്ചിത്ര പുരസ്കാരം ദാന ചടങ്ങിൽ തന്റെ ആദ്യ ദേശീയ പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ സൂര്യ. സൂററായ് പോട്ട്രു എന്ന സിനിമയിലെ മികച്ച അഭിനയത്തിലാണ് താരം പുരസ്കാരം സ്വന്തമാക്കിയത്. മാത്രമല്ല ഏതാണ്ട് അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. സൂര്യയുടെയും നടിയും പത്നിയുമായ ജ്യോതികയുടെയും നിർമ്മാണ സംരംഭം കൂടിയാണ് ചിത്രം.
മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും ദമ്പതികൾ സ്വന്തമാക്കി. എന്നാൽ പുരസ്കാര ദാന ചടങ്ങിൽ ഏറെ ശ്രദ്ധ നേടിയത് ദമ്പതികളുടെ മക്കളായ ദിയയും, ദേവും ആയിരുന്നു. തങ്ങളുടെ മാതാപിതാക്കൾക്ക് ലഭിച്ച മെഡൽ കയ്യിൽ പിടിച്ച് അഭിമാനത്തോടെ നിൽക്കുന്ന ഇരുവരെയും ചിത്രങ്ങളിൽ കാണാം. ഈ ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
സിനിമയുടെ സംവിധായിക സുധ കൊങ്ങരക്കാണ് നന്ദി പറഞ്ഞു തുടങ്ങേണ്ടത് എന്ന് സൂര്യ പറയുന്നു. ഒരുപാട് വികാരങ്ങളാണ് മനസ്സിൽ ഓടിക്കൊണ്ടിരുന്നത്. പുരസ്കാര ജൂറിയോടും ഇന്ത്യൻ സർക്കാരിനോടും ഒരുപാട് നന്ദിയുണ്ട്. നന്ദി പറയുവാൻ തനിക്ക് ഒരുപാട് പേരുണ്ട്. സംവിധായികയിൽ നിന്നും തന്നെ തീർച്ചയായും അത് തുടങ്ങണം.
ഇതിൽ കൂടുതൽ ഒന്നും താങ്കൾക്ക് ആവശ്യപ്പെടുവാൻ ഇല്ല. ഏകദേശം 13 വർഷങ്ങൾക്ക് ശേഷം ഒരു തമിഴ് ചിത്രത്തിന് ഫീച്ചർ ഫിലിം പുരസ്കാരം ലഭിച്ചു എന്ന സവിശേഷതയും ഉണ്ട്. ഭാര്യ ഇപ്പോഴും തമ്മിൽ വെളിച്ചം വീശുന്നു എന്നും സൂര്യ വ്യക്തമാക്കി.