Celebrity news

ഇവരെല്ലാം എല്ലാം മനസിലാക്കി പെരുമാറുന്നവരാണ്, ഇവരെയൊക്കെ നഷ്ടപ്പെട്ടശേഷം ഒരു വേദനയാണെന്നും സുരേഷ് ​ഗോപി

തന്റെ സഹതാരങ്ങളുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് സുരേഷ് ​ഗോപി. അവരിൽ പലരുടെയും വേർപാട് തനിക്ക് വലിയ വേ​ദന സമ്മാനിച്ചുവെന്നാണ് സുരേഷ് ​ഗോപി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ കൃത്യമായി പറയുന്നുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്.തനിക്ക് അച്ഛനോടെന്ന പോലെയുള്ള സ്നേഹമാണ് കൊച്ചിൻ ഹനീഫയോടുണ്ടായിരുന്നതെന്നും അച്ഛനേക്കാൾ പേടി മുരളിച്ചേട്ടനെയായിരുന്നുവെന്നും സുരേഷ് ​ഗോപി പറയുന്നു. ‘നീ പാട്ട് അഭിനയിക്കാൻ മിടുക്കനാണെന്നാണ് എന്നോട് ആദ്യം പറഞ്ഞത് കൊച്ചിൻ ഹനീഫ്ക്കയാണ്. അന്ന് മുതൽ ഒരു പിതൃതുല്യമായ സ്നേഹമാണ് കൊച്ചിൻ ഹനീഫയോട്.’ ‘ലേലം, വാഴുന്നോർ, സുന്ദരപുരുഷൻ തുടങ്ങിയവയിൽ കൊച്ചിൻ ഹനീഫ്ക്കയ്ക്ക് ഒപ്പം എനിക്ക് അഭിനയിക്കാനും സാധിച്ചു. അതോടെ അദ്ദേഹവുമായുള്ള എന്റെ റാപ്പോ കുറച്ചുകൂടെ ശക്തമായി. അതുപോലെ സിനിമയിലെ എന്റെ ഏറ്റവും നല്ല സുഹൃത്ത് വിജയരാഘവനാണ്.’

- Advertisement -

‘പിന്നെ അതുപോലെ മറ്റൊരു സൗഹൃദമുള്ളത് സിദ്ദിഖുമായാണ്. അങ്ങനെ കുറച്ചുപേരെയുള്ളു എന്റെ നല്ല സുഹൃത്തുക്കൾ. ഹനീഫ്ക്കയെ ഒരിക്കലും സുഹൃത്തെന്ന് പറയാനൊക്കില്ല. എന്നെ കുറിച്ചുള്ള കംപ്ലേന്റ് കേട്ടാൽ ആദ്യം വരുന്ന കോൾ ഹനീഫ്ക്കയുടേതാണ്. ഹനീഫ്ക്കയെ പോലെ എൻ.എഫ് വർ​ഗീസ് ചേട്ടനെ ഒരുപാട് മിസ് ചെയ്യാറുണ്ട്.’അതെ സമയം ‘വിജയരാഘവനെക്കാളും കൂടുതൽ സമയം ഞാൻ ചെലവഴിച്ചിരിക്കുന്നത് ഹനീഫ്ക്കയ്ക്കും രാജൻ പി ദേവ് ചേട്ടനും മുരളിചേട്ടനും ഒപ്പമൊക്കെയാണ്. രാജൻ പി ദേവ് ചേട്ടനെ ഞാൻ ഇക്കിളിയിടുകയും പള്ളയ്ക്ക് കുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. രജേട്ടനുമായി പിള്ളകളിയായിരുന്നു.’

‘ഇവരെല്ലാം എല്ലാം മനസിലാക്കി പെരുമാറുന്നവരാണ്. മുരളിച്ചേട്ടൻ ഭയങ്കര ഓർത്ത്ഡോക്സാണ്. അച്ഛനേക്കാൾ എനിക്ക് പേടി മുരളിച്ചേട്ടനെയാണ്. ഇവരെയൊക്കെ നഷ്ടപ്പെട്ടശേഷം ഒരു വേദനയാണെന്നും’, സഹപ്രവർത്തകരെ അനുസ്മരിച്ച് സംസാരിച്ച് സുരേഷ് ​ഗോപി പറയുന്നു. ​ഗരുഡനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ സുരേഷ് ​ഗോപിയുടെ സിനിമ. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി വീണ്ടും പൊലീസ് കുപ്പായമണിഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

4 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

4 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

4 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

5 hours ago