Film News

സുരേഷ് ഗോപിയുടെ സ്റ്റാർഡം ഒന്നും അങ്ങനെ പോയ് പോവൂല മക്കളെ! ബോക്സ് ഓഫീസ് ഇളക്കിമറിച്ച് ‘ പാപ്പൻ’. ആദ്യദിനം ചിത്രം നേടിയ കളക്ഷൻ എത്രയെന്നറിയുമോ?

കടുത്ത പ്രതിസന്ധിയിലൂടെയാണ് മലയാളചലച്ചിത്ര മേഖല കടന്നുപോകുന്നത് എന്ന് തിയേറ്റർ ഉടമകളും, പല നിർമാതാക്കളും ഈയിടെയായി വെളിപ്പെടുത്തുന്നുണ്ട്. തീയറ്ററുകളിൽ എത്തുന്ന പല ചിത്രങ്ങൾക്കും പ്രതീക്ഷിക്കുന്നതുപോലെ ആളുകൾ കയറുന്നില്ല എന്നതാണ് കാരണം. കോവിഡും, അതിനിടയിൽ ഉണ്ടായ ഒ ടി ടി തരംഗവും സിനിമ വ്യവസായത്തെ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. എന്നിരുന്നാലും തീയറ്റർ വ്യവസായം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പൻ.

- Advertisement -

ഒരു ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മുൻപ് പലതവണകളിലായി മലയാള സിനിമക്ക് ഒട്ടേറെ ബ്ലോക്ക് ബസ്റ്ററുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ഇത്. അതുകൊണ്ടുതന്നെ ഈ ചിത്രം തിയറ്റർ ഉടമകൾക്ക് നൽകിയ പ്രതീക്ഷ ഏറെയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യദിന കളക്ഷൻ കണക്കുകൾ പുറത്തു വരുമ്പോൾ ആ പ്രതീക്ഷ വെറുതെയായില്ല എന്ന് കണക്കുകൾ ചൂണ്ടിക്കാണിച്ചു തരുന്നു.

കേരളത്തിൽനിന്ന് മാത്രം ആദ്യദിനം ഏതാണ്ട് മൂന്നുകോടി 16 ലക്ഷം രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ എമ്പാടുമായി ഏതാണ്ട് 1157 സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിച്ചത്. ജോഷി എന്ന സംവിധായകനിൽ പ്രേക്ഷകർ സമർപ്പിച്ചിരിക്കുന്ന വിശ്വാസവും, സുരേഷ് ഗോപി എന്ന താര രാജാവിന് തീയറ്ററുകളിലേക്ക് എത്രത്തോളം പ്രേക്ഷകരെ ആവാഹിക്കുവാൻ സാധിക്കും എന്നുള്ളതിന്റെ തെളിവുകൂടി ആവുകയാണ് പാപ്പൻ.

ഒരു വലിയ ഇടവേളയ്ക്കുശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പൻ. ഗോകുൽ സുരേഷ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ഒരുമിക്കുന്നത്. ഒരു ക്രൈം ത്രില്ലർ ചിത്രമാണ് പാപ്പൻ. നൈല ഉഷ, നീതപിള്ള, കനിഹ, ആശാ ശരത് തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Abin Sunny

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

2 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

3 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

13 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

14 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

14 hours ago