ആറ്റുകാല്‍ പൊങ്കാലയര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയും കുടുംബവും. വിശ്വാസങ്ങള്‍ക്കപ്പുറം വലിയൊരു സംസ്കാരമാണ് പൊങ്കാലയെന്ന് സുരേഷ് ഗോപി പറഞ്ഞു.
വര്‍ഷങ്ങളായി തുടരുന്നതാണ് പൊങ്കാല ചടങ്ങുകള്‍. വിവാഹശേഷം പൊങ്കാലദിവസം എന്തുതിരക്കുണ്ടങ്കിലും വീട്ടിലെത്താന്‍ ശ്രമിക്കാറുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം നിരവധി സിനിമ സീരിയല്‍ താരങ്ങളും പൊങ്കാലയിട്ടു. നടി ചിപ്പി പൊങ്കാലയിട്ടു.ഞായറാഴ്ച രാവിലെ ശുദ്ധപുണ്യാഹത്തിനുശേഷമാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചത്.
മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടി. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നൂവെന്നാണ് വിശ്വാസം. പാട്ടുതീര്ന്നതോടെയാണ് ശ്രീകോവിലില്‍നിന്നു ദീപം പകരുന്ന ചടങ്ങിലേക്ക് തന്ത്രി കടന്നത്.
ഉച്ചയ്ക്ക് 2.30-നാണ് പൊങ്കാലനിവേദ്യം. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. നിവേദ്യത്തിനായി 250-ഓളം ശാന്തിമാരെ വിവിധ മേഖലകളില്‍ ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ട്.