മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടനാണ് മോഹന്‍ ജോസ് . 1980ല്‍ ചാമരം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മോഹൻ ജോസ് നിരവധി സിനിമകളിലാണ് വില്ലൻ കഥാപാത്രം അവതരിപ്പിച്ചിട്ടുള്ളത്.
രാജാവിന്റെ മകന്, ഭൂമിയിലെ രാജാക്കന്മാര്, ന്യൂഡല്‍ഹി, അപ്പു, ഇന്ദ്രജാലം, ഏയ് ഓട്ടോ, ലേലം, കൊച്ചി രാജാവ്, ചെസ്, ക്രേസി ഗോപാലന്, രൗദ്രം, ചട്ടമ്പിനാട് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലെത്തി.
ഇപ്പോഴിതാ മോഹൻ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയെ കുറിച്ചാണ് മോഹൻ ജോസിന്റെ പോസ്റ്റ്.
രാജാവിന്റെ മകന് ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ചാണ് മോഹന്‍ ജോസിന്റെ വാക്കുകൾ. സുരേഷ് ഗോപിയില്‍ തന്നെ ആകര്‍ഷിച്ച് മൂന്ന് കാര്യങ്ങളെ കുറിച്ചും മോഹന്‍ ജോസ് വെളിപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
‘രാജാവിൻറെ മകൻറെ’ ചിത്രീകരണ സമയം. ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്ഗോപിയുമായി കലൂർ ‘കൽപ്പകാ ടൂറിസ്റ് കോംപ്ലക്സിൽ (ഇന്നത്തെ PVS ഹോസ്പിറ്റൽ) ഒരേ റൂമിൽ ഒരുമിച്ചു കഴിഞ്ഞ നാളുകൾ, പതിറ്റാണ്ടുകൾക്കു ശേഷവും ഹരിതാഭവർണ്ണമായി മായാതെ നില്ക്കുന്നു.
എന്നെ ആകർഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്ക്കർഷതയായിരുന്നു. വൃത്തിയും ആകർഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാൽ മൂന്നുനേരവും വിസ്തരിച്ചുള്ള സ്നാനം, ശബ്ദമുയർത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാൽ പ്രശോഭിതൻ.
അന്നേ ആർദ്രഹൃദയനും ധനവ്യയത്തിൽ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങൾ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്ക്കരം എന്നുതന്നെ പറയാം!
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…