കോമഡി പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് സുരാജ് തേലക്കാട്. തന്റെ പരിമിതികൾ മറി കടന്ന് ഉയർന്ന് വന്ന സൂരജ് മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്.
താരത്തിന്റെ വിശേഷങ്ങൾ എല്ലാം ശ്രദ്ധ നേടാറുണ്ട്. കുറച്ചു ദിവസം മുന്നേ താരം പുതിയ കാർ വാങ്ങിയ വാർത്ത ശ്രദ്ധ നേടിയിരുന്നു.
സ്കോഡ സ്ലാവിയ ആയിരുന്നു താരം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെയായിരുന്നു ഈ വിശേഷം പങ്കുവച്ചത്.
ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവച്ച പുതിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ലുക്ക് ആണ് താരം പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ പുതിയ ലുക്ക് കണ്ട് അമ്പരക്കുകയാണ് ആരാധകർ. ഇത് എന്ത് മാറ്റമാണ്, സൂരജ് തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
മുടി വളർത്തി താടി വച്ച ലുക്കിലാണ് സൂരജ് പുതിയ ചിത്രത്തിൽ എത്തുന്നത്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
കോമഡി ഷോ കളിലൂടെ മലയാളികൾ പ്രിയങ്കരനായ താരം ചാർളിയിലൂടെയാണ് സിനിമ അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. ധമാക്കയാണ് താരം അഭിനയിച്ചു അവസാനം റിലീസ് ചെയ്ത ചിത്രം. നാൻസി റാണി എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസ് ചെയ്യാനുള്ള പുതിയ ചിത്രം.