മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് പത്മ. ജൂലൈ 15നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക എന്നാണ് സൂചന. ഇതിനകം തന്നെ പല ടീസറുകളിലൂടെയും ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് സുരഭി ലക്ഷ്മിയാണ്. താരം പങ്കുവെച്ച ഒരു റിയൽസ് വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുന്നു.
ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്നത് ഒരു ബുള്ളറ്റ് സോങ് ആണ്. ഈ റിയൽസ് വീഡിയോയ്ക്ക് വേണ്ടി സുരഭി തിരഞ്ഞെടുത്തിരിക്കുന്നതും ഈ പാട്ട് തന്നെ. റിയൽസിൽ കുടുങ്ങിയ അനൂപ് മേനോൻ എന്ന അടിക്കുറിപ്പോടെയാണ് സുരഭി വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ തന്നെ സ്ക്രിപ്റ്റ് എഴുതുന്ന അനൂപ് മേനോനെയും കാണാം. അനൂപ് മേനോൻ സ്റ്റോറീസ് ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
View this post on Instagram
ചിത്രത്തിൽ അനൂപ് മേനോൻ തന്നെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശങ്കർ രാമകൃഷ്ണൻ, മെറീന മൈക്കിൾ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ചിത്രത്തിനുവേണ്ടി ഒരുക്കിയതും അനൂപ് മേനോൻ തന്നെയാണ്. എം ഐടി മൂസ എന്ന സീരിയലിലൂടെയാണ് സുരഭി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നത്.
View this post on Instagram
ചിത്രത്തിൽ പാത്തു എന്ന കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിച്ചത്. ഇത് സൂപ്പർ ഹിറ്റായി മാറുകയായിരുന്നു. പിന്നീട് ബിഗ് സ്ക്രീനിലേക്ക് പതിയെ എത്തുകയും ചെയ്തു സുരഭി. ഇതിനിടയിൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭി സ്വന്തമാക്കി. നിരവധി ആരാധകരുണ്ട് താരത്തിന്.
View this post on Instagram