താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. സിനിമാതാരങ്ങളെ കൂടുതലായും നിരവധി പ്രേക്ഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുടരാറുണ്ട്. ഇവരുടെ വിശേഷങ്ങൾ ഒക്കെ അറിയുവാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യമാണ്. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങൾക്കും ഓരോ പുതിയ വിശേഷങ്ങൾക്കും നിരവധി ലൈക്കുകളും, കമന്റുകളും കിട്ടാറുണ്ട്.
സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ മലയാളികൾക്ക്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ഒരു നടിയുടെ ചിത്രമാണ് ഇത്. ചിത്രത്തിൽ കാണുന്ന നടി ആരെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമോ?
View this post on Instagram
ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞെങ്കിൽ നിങ്ങൾക്ക് നല്ലൊരു സിനിമാ സെൻസ് ഉണ്ട്. മലയാളികളുടെ പ്രിയതാരമായ സുരഭി ലക്ഷ്മിയാണ് ചിത്രത്തിൽ ഉള്ളത്. ഒരു ദേശീയ പുരസ്കാര ജേതാവ് കൂടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇപ്പോൾ ഇതാ സ്കൂൾ കാലഘട്ടത്തിലെ ഒരു ഓർമ്മ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
പത്താം ക്ലാസിലെ പത്തരമാറ്റുള്ള ഒരു ഓർമ്മ എന്നാണ് ചിത്രത്തിന് താരം നൽകിയ അടിക്കുറിപ്പ്. നരിക്കുനി സ്വദേശിയാണ് സുരഭി. കോഴിക്കോട് ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടകര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
View this post on Instagram