ഒരുകാലത്ത് നായക കഥാപാത്രങ്ങളില്‍ തിളങ്ങി നിന്ന നടനായിരുന്നു പൃഥ്വിരാജ്. അന്നൊക്കെ ഒരുപാട് ആരാധികമാരും പൃഥ്വിരാജിന് പുറകെ ഉണ്ടായിരുന്നു. താരത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ കണ്ടാണ് ആരാധികമാര്‍ കൂടിയതും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയൊന്നുമല്ല പൃഥ്വിരാജ്, അധികമൊന്നും സംസാരിക്കാത്ത എന്നാല്‍ സംസാരിക്കേണ്ടടത്ത് നന്നായി സംസാരിക്കുകയും ചെയ്യുന്ന ഒരു ക്യാരക്ടര്‍ ആണ് പൃഥ്വിരാജിന്റെ. ഇന്ന് പൃഥ്വിരാജിനെ കുറിച്ച് പറയുമ്പോള്‍ അഭിമാനമാണ് മലയാളികള്‍ക്ക്.
അഭിനയത്തിലൂടെ വന്നു സംവിധാനത്തിലേക്ക് പിന്നീട് നിര്‍മ്മാണത്തിലേക്ക് പൃഥ്വിരാജ് കടന്നു. ഭാര്യ സുപ്രിയയും നടന് ഒപ്പം തന്നെയുണ്ട്. ഇപ്പോള്‍ അഭിമുഖത്തിനിടെ സുപ്രിയ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഇതില്‍ പൃഥ്വിയുടെ വിവാഹം കഴിഞ്ഞപ്പോള്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ന്നു എന്ന കമന്റിനും താരം മറുപടി നല്കി.
ഒന്ന് രണ്ടു പേര് ചാവാന്‍ പോവുകയാണെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതൊന്നും നടക്കല്ലേ അന്നത്തെ ദിവസം ഇങ്ങനെ എന്തെങ്കിലും നടന്നാല്‍ അവശകുനം ആയല്ലേ വിചാരിക്കുള്ളൂ. സ്ക്രീനില്‍ കാണുന്ന പൃഥ്വിയയോട് ആണ് എല്ലാവര്ക്കും സ്നേഹം , അദ്ദേഹത്തെ നേരിട്ട് എത്രപേര്‍ക്ക് അറിയാം.
പൃഥ്വിയെ ഏറ്റവും കൂടുതല്‍ മനസ്സിലാക്കിയത് ഞാനാണ്. ഇത്രയും പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ന്നത് കുറിച്ച് സങ്കടം തന്നെ, എന്നാല്‍ എല്ലാവരെയും ഒന്നിച്ച് വിവാഹം കഴിക്കാന്‍ പറ്റില്ലല്ലോ. അവര്‍ സ്ക്രീനില്‍ കാണുന്ന പൃഥ്വിയെ ആണ് സ്നേഹിക്കുന്നത്. എന്നാല്‍ റിയല്‍ ലൈഫില്‍ പൃഥ്വിരാജ് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ എന്ന് പറഞ്ഞുകൊണ്ട് സുപ്രിയ ചിരിച്ചു.