ഈ അടുത്ത് ആയിരുന്നു നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ അച്ഛന്റെ മരണം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ അച്ഛനെക്കുറിച്ച് പറഞ്ഞു സുപ്രിയ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് സുപ്രിയ.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു സിനിമ കാണുമ്പൊള്‍ ഡാഡി നിങ്ങളെ കുറിച്ചു ഞാന്‍ ചിന്തിച്ചുപോവുകയാണ്. റേഡിയോയില്‍ ഒരു ഗാനം വയ്ക്കുമ്പോഴും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം നമ്മള് കഴിക്കുമ്പോഴും ഞങ്ങള്‍ നിങ്ങളെ കുറിച്ചു ചിന്തിക്കും. അത് നടന്ന ഹോസ്പിറ്റലിന്റെ വഴി വണ്ടി ഓടിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുകയാണ് ഡാഡി- സുപ്രിയ കുറിച്ചു.
അടുത്ത വര്‍ഷത്തേക്ക് പുതിയ പ്ലാന്‍സ് ഉണ്ടാക്കുമ്പഴും ഡാഡി ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിച്ചുപോവുകയാണ്. ഞാന്‍ പ്രഭാതത്തിലേക്ക് ഉണരുമ്പോഴും ഞാന്‍ അങ്ങേയ്ക്ക് വണ്ടി ഈ വാക്കുകള്‍ കുറിക്കുമ്പോഴും ഡാഡി ഞാന്‍ നിങ്ങളെ കുറിച്ച് ചിന്തിക്കുന്നു. ഈ നിമിഷങ്ങളും, ഓരോ നിമിഷങ്ങളും ഞാന്‍ നിങ്ങളെ കുറിച്ചോര്‍ക്കുകയാണ് എന്റെ ഹൃദയം നിങ്ങളെകുറിച്ചോര്‍ക്കുമ്പോള്‍ വിങ്ങുകയാണ്. – സുപ്രിയ പറഞ്ഞു.