ആർ ബാല്‍കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ചുപ്പ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്. ചിത്രം ഇന്നാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. ദുൽഖർ സൽമാൻ ആണ് ചിത്രത്തിൽ നായകൻ. കേരളത്തിൽ ഹർത്താൽ ആയതിനാൽ ചിത്രത്തിന്റെ ആദ്യ ഷോകൾ ക്യാൻസൽ ചെയ്തിരുന്നു.
ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്കുശേഷം സണ്ണി പ്രധാനവേഷത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ഇദ്ദേഹം ഇതിൽ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രിവ്യൂ കണ്ടു ഇറങ്ങിയതിനു ശേഷമുള്ള ഇദ്ദേഹത്തിൻറെ വൈകാരിക പ്രകടനം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
View this post on Instagram
തിയേറ്ററിൽ നിന്ന് പുറത്തിറങ്ങി തന്റെ മക്കളെ ആലിംഗനം ചെയ്യുന്ന താരത്തെ വീഡിയോയിൽ കാണാം. ഈ വീഡിയോ ഇപ്പോൾ വൈറലായി മാറുകയാണ്. സണ്ണിയുടെ മകൻ കരണും സിനിമാരംഗത്ത് തന്നെയാണ് സജീവമായി പ്രവർത്തിക്കുന്നത്. അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്.
ദുൽക്കർ നായക വേഷത്തിൽ എത്തുന്ന മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഇത്. ദുൽഖറിന്റെ ആദ്യ രണ്ട് ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള വിജയം നേടുവാൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തെത്തുന്നത്. എന്തായാലും താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്.