Film News

താലിമാല വാങ്ങാൻ പോലും കാശില്ല എന്ന് ശ്രീനിവാസൻ മമ്മൂട്ടിയോട് പറഞ്ഞു, മമ്മൂട്ടി ശ്രീനിവാസന് 3,000 രൂപ കൊടുത്തു, ഇതറിഞ്ഞ ഭാര്യ സുൽഫത്ത് മമ്മൂക്കയെ ഒരുപാട് വഴക്കുപറഞ്ഞു, എന്നാൽ അതിന് കാരണം ഇതാണ്

മലയാളത്തിൻറെ മെഗാ സ്റ്റാർ ആണ് നടൻ മമ്മൂട്ടി. ഈ പ്രായത്തിലും തൻറെ ഫിറ്റ്നസിൽ അതീവ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ് താരം. മമ്മൂട്ടിയുടെ ലുക്കും എല്ലായ്പ്പോഴും മാധ്യമങ്ങളിൽ നിറയുന്ന വാർത്തയാണ്. എന്നാൽ മമ്മൂട്ടിയുടെ ഭാര്യയായ സുൽഫത്തിനെ കുറിച്ച് അങ്ങനെ അധികമൊന്നും പറഞ്ഞു കേൾക്കാറില്ല. ഇപ്പോഴിതാ മണിയൻപിള്ള രാജു സുൽഫത്തിനെ കുറിച്ച് പറയുകയാണ്.

- Advertisement -

നടൻ ആകുക എന്ന മമ്മൂട്ടിയുടെ സ്വപ്നത്തിലേക്ക് യാത്ര ചെയ്യുവാൻ പൂർണ്ണ പിന്തുണയും കൊടുത്തത് സുൽഫത്ത് ആണ് എന്നാണ് മണിയൻ പിള്ള രാജു അഭിമുഖത്തിൽ പറഞ്ഞത്. അതിനോടൊപ്പം മറ്റു ചില കാര്യങ്ങളും താരം പറയുകയുണ്ടായി. താരത്തിൻ്റെ വാക്കുകളിലൂടെ. ലോകത്തുള്ള ഭാര്യമാരിൽ ഏറ്റവും നല്ല അഞ്ചു പേരെ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് ആയിരിക്കും. അതി രാത്രം എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്താണ് ശ്രീനിവാസൻ്റെ വിവാഹം നിശ്ചയിച്ചത്. താലിമാല വാങ്ങാൻ പോലും അന്ന് ശ്രീനിവാസൻ്റെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. മണിയൻ പിള്ള രാജുവിനോടാണ് അന്ന് ശ്രീനിവാസൻ കാശ് കടം ചോദിച്ചത്.

എന്നാൽ മണിയൻ പിള്ള രാജുവിൻറെ കയ്യിൽ കാശ് ഉണ്ടായിരുന്നില്ല. ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു. മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചിട്ട് കുറേ വഴക്കു പറഞ്ഞു. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എന്നോട് വേണ്ട ചോദിക്കാൻ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. താലി മാല വാങ്ങിച്ചോളൂ എന്ന് പറഞ്ഞ് 3000 രൂപയാണ് കൊടുത്തത്.

താൻ ആ രംഗത്തിന് സാക്ഷിയായിരുന്നു. പിന്നീട് മമ്മൂട്ടി ഈ വിവരം സുൽഫത്തിനോട് പറഞ്ഞു. ഇതു കേട്ടതോടെ സുൽഫത്ത് മമ്മൂട്ടിയെ കുറേ വഴക്കു പറഞ്ഞു. അങ്ങേരെ പോലൊരു നടൻ നിങ്ങളോട് താലി മാല വാങ്ങാൻ പണം കടം ചോദിച്ചപ്പോൾ വെറും 3000 രൂപയാണോ കൊടുക്കുന്നത് എന്ന് ചോദിച്ചു കൊണ്ടായിരുന്നു വഴക്ക്. തൻറെ കൈ വശം അപ്പോൾ മൂവായിരം രൂപയേ ഉണ്ടായിരുന്നുള്ളു എന്ന് മമ്മൂട്ടി പറഞ്ഞു. എന്നാൽ 10,000 രൂപയെങ്കിലും കൊടുക്കണമായിരുന്നു എന്നാണ് സുൽഫത്ത് പറഞ്ഞത്. മണിയൻ പിള്ള രാജു പറഞ്ഞു.

Athul

Recent Posts

പിണറായി സഖാവല്ലെന്ന തോന്നി. ഒരു മനുഷ്യനിലെ കമ്യൂണിസ്റ്റുകാരൻ മരിച്ചാൽപ്പിന്നെ പ്രസക്തിയില്ല.ഡോക്യുമെന്ററി പിൻവലിച്ചു

പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…

1 hour ago

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നു ഷമ്മി തിലകൻ, താഴെ അശ്ലീല കമൻ്റ്, കണ്ടം വഴി ഓടിച്ചു ഷമ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…

12 hours ago

നടി അമല പോളിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹെയർ സ്റ്റൈലിസ്റ്റ് ഹേമ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…

12 hours ago

സുരേഷ് അങ്കിളിന്റെ സ്വഭാവം തന്നെയാണ് ഗോകുലിനും, അതുകൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നത് – അന്തരിച്ച നടൻ രതീഷിന്റെ മകൻ പത്മരാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…

12 hours ago

മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്, ചാടിപ്പോയി വാങ്ങാമെന്ന് കരുതേണ്ട, അടിസ്ഥാന വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…

13 hours ago

എന്നെ കണ്ടപ്പോൾ അവൻ ആദ്യം പറഞ്ഞത് “വഴക്ക് പറയല്ലേ വാപ്പ” എന്നായിരുന്നു – സിദ്ദിഖ് ഇക്കയുടെ അന്തരിച്ച മകനെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു അനൂപ് സത്യൻ

കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…

13 hours ago