Film News

പിറന്നാള്‍ ആഘോഷിച്ച് മലയാളികളുടെ പ്രിയതാരം സുകന്യ; താരത്തിന്റെ എത്രാമത്തെ പിറന്നാള്‍ ആണെന്ന് അറിയാമോ, കണ്ടാല്‍ അത്രയും പറയില്ലെന്ന് ആരാധകര്‍

തൊണ്ണൂറുകളിലെ പ്രിയ സൗത്ത് ഇന്ത്യന്‍ നടിയായിരുന്നു സുകന്യ. 1991ല്‍ പുതു നെല്ല് പുതു നാട് എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച താരം വിവിധ സൗത്ത് ഇന്ത്യന്‍ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.

- Advertisement -

മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം മലയാളികളുടെയും പ്രിയതാരമാണ്. 1994 ല്‍ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു.

തൂവല്‍ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകള്‍. ഇപ്പോള്‍
ടെലിവിഷന്‍ പരമ്പരകളിലൂടെയും റിയാലിറ്റി ഷോയിലൂടെയും മിനിസ്‌ക്രീനില്‍ സജീവമാണ് താരം.

നിലവില്‍ ഇന്ത്യന്‍ 2വില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് താരം.ഇപ്പോഴിത തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് സുകന്യ. താരം തന്നെയാണ് തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചത്.

ജീവിതത്തില്‍ അര നൂറ്റാണ്ട് പിന്നിടുന്ന ഈ മനോഹര ദിവസം ലണ്ടനില്‍ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സുകന്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അന്‍പതാം പിറന്നാള്‍ താരം ആഘോഷിക്കുന്നത്. ”25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ആഘോഷിക്കാന്‍ സാധിച്ചത് സന്തോഷകരമാണ്.

എന്നെ സ്‌നേഹിക്കുന്നവരില്‍നിന്നു കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി.” സുകന്യ കുറിച്ചു. നടി പല ഭാഷകളില്‍ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങള്‍ പതിച്ച കേക്കാണ് പിറന്നാളിനായി ഒരുക്കിയത്.

സുഹൃത്തുക്കള്‍ അയച്ച വിഡിയോ സന്ദേശങ്ങളും സുകന്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.നിരവധി ആരാധകരാണ് താരത്തിന് ആശംസ അറിയിച്ച് എത്തുന്നത്.

എന്നാല്‍ താരത്തിന് വയസ് 50 ആയി എന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ടാല്‍ ഒരു നാല്പത് വയസേ പറയൂവെന്നാണ് ആരാധകര്‍ കമന്റായി കുറിക്കുന്നത്.

Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

4 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

4 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

5 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

6 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

6 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

7 hours ago