Film News

ആ കാരണത്താലായിരുന്നു സിനിമ ഉപേക്ഷിച്ചത് ; വെളിപ്പെടുത്തി നടി സുജ കാര്‍ത്തിക

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുജ കാര്‍ത്തിക. 2002ല്‍ വെള്ളിത്തിരയിലെത്തിയ സുജ വിരളിലെണ്ണാവുന്നതിലും അത്ര സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാല്‍ നടി ചെയ്തതെല്ലാം അന്നത്തെ മുന്‍നിര നായകന്മാര്‍ക്കൊപ്പം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു. ഇത് തന്നെയാണ് ഈ നടിയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. 2002 രാജസേനന്‍ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സുജയ പിന്നീട് ഒരുപിടി സിനിമകളില്‍ അഭിനയിച്ചു.

- Advertisement -

അധികവും സഹനടിയുടെ റോളിലായിരുന്നു ഈ താരം എത്തിയത്. 2002 മുതല്‍ 2007 വരെ സിനിമയില്‍ സുജയ തുടര്‍ന്നു. പിന്നീട് നടി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അഭിനയരംഗത്ത് ഇല്ലെങ്കിലും സിനിമാ മേഘലയിലുള്ളവരുമായി അടുത്ത സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നു ഈ താരം. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചിട്ട് പോലും സിനിമയില്‍ തുടരാത്തതിന്റെ കാരണം പലരും താരത്തോട് ചോദിച്ചിരുന്നു . ഇപ്പോള്‍ അതേ കുറിച്ചാണ് താരം പറയുന്നത് .


തന്റെ പതിനഞ്ചാം വയസ്സിലാണ് അഭിനയലോകത്തേക്ക് എത്തുന്നത്. വിവാഹത്തോടെ അഭിനയത്തില്‍ അത്ര സജീവം ആയിരുന്നില്ല ,ശരിക്കും പഠിക്കാനുള്ള ഇഷ്ടം കൊണ്ടാണ് സിനിമയില്‍ നിന്ന് മാറി നിന്നതെന്ന് പറയുകയാണ് നടി ഇപ്പോള്‍. ഇന്ന് താന്‍ മറ്റൊരു ജോലി ചെയ്യുന്നുണ്ടെന്നും താരം പറയുന്നു. താന്‍ സിനിമാജീവിതം അവസാനിപ്പിച്ചിട്ട് ഏതാണ്ട് 13 വര്‍ഷമായി. എന്നാല്‍ ഇതിനിടെ മകള്‍ക്കൊപ്പം ചില പരസ്യങ്ങളിലും സുജ എത്തിയിരുന്നു.

2010 ജനുവരി 31 നാണ് താരത്തിനെ വിവാഹം. മര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് ഭര്‍ത്താവ് . പിജിഡിഎം കോഴ്‌സില്‍ ഒന്നാം റാങ്കോടെ വിജയിച്ച സുജക്ക് ഇതോടെ പഠനത്തോട് കൂടുതല്‍ ഇഷ്ടം തോന്നുകയായിരുന്നു. പിന്നീട് താരം ആ മേഘലയിലേക്ക് തന്നെ പോയി.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

2 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

4 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

5 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

5 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

5 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

6 hours ago