മലയാളത്തിലെ രണ്ട് ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളാണ് ലൂസിഫർ, അയ്യപ്പനും കോശിയും. സ്റ്റീഫൻ നെടുമ്പള്ളി, അയ്യപ്പൻ നായർ എന്നിവരാണ് അത് സിനിമകളിലെ കേന്ദ്രകഥാപാത്രങ്ങൾ. വളരെ ശക്തരായ കഥാപാത്രങ്ങളാണ് ഇവ രണ്ടും. മുന്നിൽ വരുന്ന പ്രതിസന്ധികളെ ഒട്ടും കൂസാതെ നേരിടുന്നവർ. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മറ്റൊരു കാര്യമാണ്.
സ്റ്റീഫൻ നെടുമ്പള്ളിയും, അയ്യപ്പൻ നായരും കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും എന്നുള്ള ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. സംഭവം മലയാളത്തിലെ അല്ല എന്ന് മാത്രം. തെലുങ്കിലെ സ്റ്റീഫൻ നെടുമ്പള്ളിയേ സന്ദർശിച്ചുവരികയാണ് തെലുങ്കിലെ അയ്യപ്പൻ നായർ. ലൂസിഫറിൻ്റെ തെലുങ്ക് പതിപ്പിലെ നായകൻ ചിരഞീവി ആണ്. മോഹൻരാജ് എന്ന സംവിധായകനാണ് ചിത്രം തെലുങ്കിൽ റീമേക്ക് ചെയ്യുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് ആണ് ബീംല നായക്.
തെലുങ്കിലെ പവർ സ്റ്റാർ പവൻ കല്യാൺ ആണ് ചിത്രത്തിൽ നായകൻ. പവൻ കല്യാൺ ചിരഞ്ജീവിയുടെ സന്ദർശിക്കുന്നതാണ് വാർത്തയായത്. ഈ ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലർ കണ്ട് മലയാളികൾ ഒരുപക്ഷേ അന്തംവിട്ടു പോയിരിക്കും എന്ന് തീർച്ച. അയ്യപ്പൻ നായർ മാസല്ല കൊലമാസ്സ് അതുക്കും മേലെ ആണ് തെലുങ്കിൽ.
മുന്നിൽ കാണുന്നവരെയൊക്കെ വാരിവലിച്ച് അടിക്കുന്ന പോലീസുകാരൻ. നിരവധി മലയാളികൾ ഇതിനു കമൻറ് ചെയ്യുന്നുണ്ട്. നയൻതാരയാണ് തെലുങ്ക് ലൂസിഫറിൽ നായിക. തമൻ സംഗീത സംവിധാനം നിർവഹിക്കുന്നു.