Film News

‘ലാലേട്ടന്റെ സജീവ സാന്നിധ്യമാണ് ഇങ്ങനെയായി മാറാൻ കാരണം. ഇന്ത്യയിൽ ഏറ്റവും മികച്ച ബിഗ് ബോസ് റേറ്റിംഗ് മലയാളത്തിനാണ്.’ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കെ മാധവൻ.

നൂറു ദിവസങ്ങൾ പിന്നിട്ട് മലയാളം ബിഗ് ബോസ് നാലാം സീസണിലെ വിജയിയെ പ്രഖ്യാപിച്ചിരുന്നു. ദിൽഷാ പ്രസന്നൻ ആണ് ഷോയിൽ വിജയ് ആയി എത്തിയത്. റണ്ണർ അപ്പ് ആയത് ബ്ലെസ്ലി ആണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി പറഞ്ഞു എത്തിയിരിക്കുകയാണ് വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡൻറ് ആയ കെ മാധവൻ. നാല് സീസൺ കഴിയുമ്പോൾ ഇന്ത്യയിലെ മറ്റൊരു ഭാഷയിലെയും ബിഗ് ബോസ് ഷോ ഇത്രയധികം പ്രേക്ഷകരെ സമ്പാദിച്ചിട്ടില്ല എന്ന് ഇദ്ദേഹം പറയുന്നു.

- Advertisement -

ബിഗ് ബോസ് മലയാളം തുടങ്ങി നാലു സീസൺ കഴിയുന്നു. ഈ സീസണിലെ മഹത്തായ വിജയത്തിനും സ്നേഹത്തിനും പിന്തുണയ്ക്കും ഒപ്പം തന്നെ ക്രിയാത്മകമായ വിമർശനങ്ങളും നൽകുന്ന പ്രേക്ഷകർ ഇതിനെ ഒരു ഗ്ലോബൽ പ്രോഡക്റ്റ് ആക്കിമാറ്റി. ഇത്തരത്തിൽ വളരെയേറിയ ചെലവുള്ള ഒരു ഷോ മലയാളത്തിൽ ചെയ്യാൻ സാധിക്കുമോ എന്ന് ഏതാണ്ട് നാലു വർഷങ്ങൾക്കു മുൻപ് ആശങ്ക ഉണ്ടായിരുന്നു. പ്രത്യേകിച്ചും പ്രേക്ഷകർ ഇത് സ്വീകരിക്കുമോ എന്നായിരുന്നു ആശങ്ക.

ഇപ്പോൾ നാലു വർഷങ്ങൾ കഴിയുമ്പോൾ ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോ ആയി മാറിയിരിക്കുകയാണ് മലയാളം ബിഗ് ബോസ്. പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ ആയി ബിഗ് ബോസ് മാറിയിട്ടുണ്ട്. ലാലേട്ടന്റെ സജീവസാന്നിധ്യമാണ് ഷോ ഇത്രയും മികച്ചതായി മാറുവാൻ ഉള്ള കാരണം. ഇന്ത്യയിൽ തന്നെ ആറോ ഏഴോ ഭാഷകളിൽ ബിഗ് ബോസ് ഉണ്ട്. എന്നാൽ അതിൽ ഒന്നും തന്നെ ഡബിൾ ഡിജിറ്റ് റേറ്റിംഗ് കിട്ടുന്ന ഒരു ഷോ ഇല്ല. മുഴുവൻ ക്രെഡിറ്റും ലാലേട്ടനാണ്.

ബിഗ് ബോസ് വീട്ടിലെ ഓരോ സ്പന്ദനവും കൃത്യമായി തിരിച്ചറിഞ്ഞ് അവരെ സ്നേഹിച്ചും ഉപദേശിച്ചും ആവശ്യം വരുമ്പോൾ ശകാരിച്ചും അദ്ദേഹം ഒപ്പമുണ്ട്. മത്സരാർത്ഥിക്ക് പുറംലോകവുമായുള്ള ഏക കണ്ണിയും ലാലേട്ടൻ തന്നെ ആയിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയപ്പോൾ മുതൽ മോഹൻലാലും ആയുള്ള ബന്ധം വളരെ വിലപ്പെട്ടതാണ്. കെ മാധവൻ പറയുന്നു.

Abin Sunny

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

41 mins ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

2 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

3 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

3 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

14 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

14 hours ago