Film News

നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രണയലേഖനം കിട്ടിയത് അത് വാങ്ങിയതിന് സഹോദരിയുടെ കയ്യില്‍ നിന്ന് നല്ല തല്ലും കിട്ടി ; ശ്രുതി ലക്ഷ്മി പറയുന്നു

ബാലതാരമായി അഭിനയലോകത്ത് എത്തിയ നടിയാണ് ശ്രുതി ലക്ഷ്മി. സിനിമ സീരിയല്‍ നടി ലിസി ജോസഫിന്റെ മകള്‍ കൂടിയാണ് ശ്രുതി. സഹോദരി ലയയും അഭിനയരംഗത്ത് സജീവമാണ്. സീരിയലിലൂടെ അരങ്ങേറ്റം കുറച്ച് സിനിമയില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ശ്രുതിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ നിഴലുകള്‍ എന്ന പരമ്പരയിലാണ് ശ്രുതി ആദ്യമായി അഭിനയിച്ചത്. സ്‌കൂള്‍ കാലഘട്ടത്തിലാണ് നടി ഇതിലേക്ക് വരുന്നത് .

- Advertisement -

പിന്നാലെ നക്ഷത്രങ്ങള്‍, ചിത്രലേഖ, ഡിറ്റക്റ്റീവ് ആനന്ദ് , പോക്കുവെയില്‍ തുടങ്ങി പരമ്പരകളില്‍ അഭിനയിച്ചിരുന്നു. സിനിമയിലും സജീവമായിരുന്നു താരം. ദിലീപ് പ്രധാന വേഷത്തിലെത്തിയ വര്‍ണ്ണ കാഴ്ച എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാലതാരമായിട്ടായിരുന്നു ഈ ചിത്രത്തിലും ശ്രുതി എത്തിയത്. സ്വയംവരപ്പന്തലിലും താരം അഭിനയിച്ചിരുന്നു.

ദിലീപ് ചിത്രമായ റോമിയോയിലൂടെയാണ് നായികയായി അരങ്ങേറുന്നത്. പിന്നീട് മലയാളത്തിലെ മുന്‍നിതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു. അല്‍ മല്ലുവിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രത്ത നടി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചാണ് താരം പറയുന്നത്.

എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ കഴിഞ്ഞദിവസം ശ്രുതി എത്തിയിരുന്നു. ഇവിടെ വെച്ച് തന്റെ ഒരു പ്രണയത്തെ കുറിച്ച് ശ്രുതി പറഞ്ഞു. കുട്ടിക്കാലത്തെ ആദ്യ പ്രണയത്തെ കുറിച്ചാണ് ഇവിടെ വെച്ച് താരം വെളിപ്പെടുത്തിയത്. വിവാഹത്തിന് മുമ്പ് ആരും പ്രണയം പറഞ്ഞിട്ടില്ലേ എന്ന ചോദ്യത്തിന് ആയിരുന്നു പഴയ പ്രണയത്തെക്കുറിച്ച് സംസാരിച്ചത് , തനിക്ക് ആറാം ക്ലാസ് മുതല്‍ പ്രണയലേഖനങ്ങള്‍ കിട്ടിയിട്ടുണ്ട് , എന്നാല്‍ സീരിയസ് ആയിട്ട് റിലേഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി പ്രണയലേഖനം കിട്ടിയതെന്ന് നടി പറയുന്നു .അതിനു സിസ്റ്ററുടെ കയ്യില്‍ നിന്ന് ഒരുപാട് തല്ല് കിട്ടിയെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യമായി പ്രണയലേഖനം തന്ന ആളുടെ പേരും പരിപാടിയില്‍ ശ്രുതി വെളിപ്പെടുത്തിയിരുന്നു.

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

5 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

6 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

6 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

7 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

7 hours ago