Film News

അന്ന് ഞങ്ങള്‍ പിരിഞ്ഞു; പിന്നീട് കൈ ഒടിഞ്ഞു കിടന്നപ്പോള്‍ രാഹുലാണ് വന്ന് ഭക്ഷണം വാരി തന്നത് ; പ്രണയം പറഞ്ഞു ശ്രീവിദ്യ

കഴിഞ്ഞദിവസമായിരുന്നു നടി ശ്രീവിദ്യ തന്റെ ഭാവി വരനെ പരിചയപ്പെടുത്തിയത്. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനെയാണ് ശ്രീവിദ്യ വിവാഹം കഴിക്കാന്‍ പോകുന്നത്. ആറു വര്‍ഷത്തെ പ്രണയത്തിനുശേഷം ഇരുവരും ഒന്നിക്കാന്‍ പോകുന്നത്. തങ്ങള്‍ കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും എല്ലാം തന്റെ യൂട്യൂബ് ചാനല്‍ വഴി ശ്രീവിദ്യ പറഞ്ഞു. രാഹുല്‍ ആയിരുന്നു ശ്രീവിദ്യയെ അങ്ങോട്ടു കയറി പ്രൊപ്പോസ് ചെയ്തത്. കൊച്ചി മരിട്ട് ഹോട്ടലില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. അതുകൊണ്ടുതന്നെ ഇതേ ഹോട്ടലില്‍ വച്ചാണ് ആ പ്രണയകഥ ഇവര്‍ പറഞ്ഞത്.

- Advertisement -

ശ്രീവിദ്യയെ ആദ്യം ഹോട്ടലില്‍ വെച്ച് കണ്ടപ്പോള്‍ രാഹുല്‍ നോക്കി നിന്നിരുന്നു. കൂടെയുള്ള ആളോട് ശ്രീവിദ്യയെ കുറിച്ച് പറയുകയും ചെയ്തു. തന്നെത്തന്നെ നോക്കിനില്‍ക്കുന്നത് കണ്ടപ്പോള്‍ ശ്രീവിദ്യ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഫേസ്ബുക്ക് വഴി രാഹുല്‍ ശ്രീവിദ്യക്ക് മെസ്സേജ് അയച്ചത്. ആദ്യം ഇതിനും റിപ്ലൈ കൊടുത്തില്ല. പിന്നീട് മറുപടി കൊടുക്കാന്‍ തുടങ്ങി. മെസ്സേജുകള്‍ക്ക് റിപ്ലൈ വൈകി വന്നതോടെ രാഹുല്‍ വിചാരിച്ചു ശ്രീവിദ്യയ്ക്ക് ഭയങ്കര ജാഡ ആണെന്ന്. എന്നാല്‍ ശ്രീവിദ്യയുടെ നാട്ടില്‍ ഒട്ടും റേഞ്ച് ഇല്ലാത്തതുകൊണ്ടാണ് മെസ്സേജുകള്‍ വൈകിയത്.

അങ്ങനെ ചാറ്റിങ് വാട്‌സാപ്പിലേക്ക് എത്തി. പതിയെ അത് കോളിലേക്കും. എന്നാല്‍ ഈ സമയത്തൊക്കെ ശ്രീവിദ്യയെ എങ്ങനെയെങ്കിലും വളയ്ക്കുക എന്നതായിരുന്നു രാഹുലിന്റെ ലക്ഷ്യം. അങ്ങനെ ഒരു ദിവസം പാടത്ത് ഉടുമ്പ് വന്നതിനെ കുറിച്ച് ശ്രീവിദ്യ പറഞ്ഞപ്പോഴാണ് രാഹുല്‍ തന്റെ പ്രണയം പറഞ്ഞത്. ഇത് കേട്ടപ്പോള്‍ ശ്രീവിദ്യ സ്റ്റക്കായി പോയി മറുപടി ഒന്നും പറയാതെ വന്നതോടെയാണ് രാഹുല്‍ ചോദിച്ചു എന്നിട്ട് ഉടുമ്പിന് എന്ത് പറ്റിയെന്ന്. ഉടുമ്പ് പോയെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു ശ്രീവിദ്യ.

എന്നാല്‍ ഒരിക്കല്‍ കൊച്ചിയില്‍ വെച്ച് കണ്ടപ്പോള്‍ ഇവര്‍ക്കിടയില്‍ പരസ്പരം ഒരു തെറ്റിദ്ധാരണ വന്നു. രാഹുലിന് ഒട്ടും ക്ഷമയില്ലെന്ന് ശ്രീവിദ്യ കരുതി അങ്ങനെ ഇരുവരും തിരിച്ചുപോയി.

ഇതിനുശേഷം ശ്രീവിദ്യക്ക് ഒരു ആക്‌സിഡന്റ് പറ്റിയിരുന്നു, ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞപ്പോള്‍ രാഹുല്‍ കാണാന്‍ പോയി. അതിനുശേഷം ഫ്‌ലാറ്റിലും കാണാന്‍ പോയി ഭക്ഷണം ഒന്നും കഴിക്കാന്‍ പറ്റാത്തത് കൊണ്ട് രാഹുല്‍ വാരി കൊടുക്കുകയും ചെയ്തു. ഇതിനിടയില്‍ പഴയ ഇഷ്ടം തിരിച്ചുവന്നു. ഇപ്പോള്‍ ആ ബന്ധം വിവാഹം വരെ എത്തി എന്നും ശ്രീവിദ്യ അറിയിച്ചു.

 

 

 

Anusha

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

5 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

5 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

6 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

6 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

6 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

6 hours ago