വിമർശനങ്ങളും വിവാദങ്ങളും കൂടെ പിറപ്പായ ടെലിവിഷൻ ഷോ ആണ് സ്റ്റാര്‍ മാജിക്. കോമഡി എന്ന പേരിൽ ഷോയിൽ കാണിക്കുന്നത് ബോഡി ഷെയ്മിങ്ങും ഡബിൾ മീനിങ് കോമഡികളും ആണെന്ന വിമർശനം ഷോയ്ക്ക് എതിരെ ഉയറാറുണ്ട്.
എന്നാൽ വലിയൊരു ആരാധക വൃന്ദവും ഈ ഷോയ്ക്കുണ്ട്. ഇപ്പോഴിതാ സ്റ്റാർ മാജിക്കിന്റെ പുതിയ പ്രോമോ വീഡിയോ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്.
പ്രമോ വീഡിയോയില്‍ ഷോയിലെ ഒരു മത്സരാർഥിയായ ശ്രീവിദ്യ മുല്ലഞ്ചേരി പറയുന്ന ഡയലോഗ് ആണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
താരത്തിന്റെ തുറന്ന് പറച്ചിൽ മലയാളി പ്രേക്ഷകർക്ക് ഇടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്.
ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും ഒരു കിടക്കയില്‍ പുതച്ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നാലെ തനിക്ക് ഈ കിടക്ക പങ്കിടാന്‍ താല്പര്യം അനുവിന് ഒപ്പം അല്ലായിരുന്നു എന്നാണ് ശ്രീവിദ്യ പറയുന്നത്.
ഇതോടെ ആരുടെ കൂടെയായിരുന്നുവെന്ന് മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ‘എനിക്ക് ബിനു ചേട്ടനൊപ്പം ആയിരുന്നു ഇന്‍ട്രസ്റ്റ്’ എന്ന് ശ്രീവിദ്യ പറയുന്നതാണ് വീഡിയോയിലുള്ളത്. ഇതു കേട്ടതും ബിനു അടിമാലി ഓടിവന്ന് കിടക്കയിലേക്ക് ചാടി വീഴുന്നതായും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ വലിയ വിമർശനമാണ് ഷോയ്ക്ക് എതിരെയും നടിക്ക് എതിരെയും ഉയരുന്നത്.
കോമഡി എന്ന പേരിൽ എന്തും പറയാമെന്നാണോ, കുട്ടികൾ കാണുന്നത് ആണ് ഷോ നിരോധിക്കണം എന്നാണ് ഷോയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…
ബിഗ് ബോസ് ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്. 5 ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഈ സീസണിലെ വിജയി ആരാണ്…
മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…
തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…
ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…
ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…