മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങൾ ആവും ശ്രീതു കൃഷ്ണനും ശ്രീശ്വേതയും. അമ്മയെ അറിയാതെ എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ അലീന പീറ്റർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രീതു ശ്രദ്ധ നേടിയത്. ഒരു തമിഴ് നടി ആണ് ശരിക്കും താരം. മലയാളത്തിൽ ആദ്യമായിട്ടാണ് താരം അഭിനയിക്കുന്നത്. ആ പരമ്പര സൂപ്പർ ഹിറ്റ് ആവുകയും ചെയ്തു. അലീന ടീച്ചർ എന്ന കഥാപാത്രം എല്ലാ മലയാളികൾക്കും സുപരിചിതം.
വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ശക്തമായ നിലപാടുകൾ ഉള്ള ചെറുപ്പക്കാരി. മറ്റൊരു സൂപ്പർ ഹിറ്റ് മലയാള പരമ്പരയാണ് മൗനരാഗം. പ്രദീപ് പണിക്കർ ആണ് ഇതിലെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇതിലെ പ്രേക്ഷകരുടെ പ്രിയതാരമാണ് സോണി. ശ്രീ ശ്വേത എന്നാണ് ശരിക്കുള്ള പേര്. ആളുകൾ വളരെ ആകാംക്ഷാപൂർവ്വം കാണുന്ന ഒരു പരമ്പര. ഇതിലെ കഥാപാത്രങ്ങളെല്ലാം മലയാളികൾക്ക് സുപരിചിതം.
View this post on Instagram
ഇപ്പോഴിതാ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് ഒരു നൃത്ത വീഡിയോ ആണ്. ശ്രീതുവും ശ്രീശ്വേതയും വീഡിയോയിൽ ഒന്നിച്ച് എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. അടിപൊളി ഒരു ഡാൻസ് വീഡിയോ ആണ് ഇത്. ചുവപ്പു പാൻറും ടോപ്പും ആയി വ്യത്യസ്ത ലുക്കിലാണ് താരം എത്തുന്നത്. എന്തായാലും ഈ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
View this post on Instagram
ഇരുവരും തമിഴ് താരങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്. മലയാളിയാണെങ്കിലും ചെന്നൈയിലാണ് ശ്രീതു വളർന്നത്. എന്തായാലും മികച്ച കമൻറുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്.