സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത് ജാസ്മിനും ശ്രീലേഖയും തമ്മിലുള്ള വാക് പോരാണ്.കഴിഞ്ഞ രാത്രിയില്‍ ഉറക്കത്തിലായിരുന്ന ശ്രീലേഖയെ വിളിച്ചുണര്‍ത്തി ജാസ്മിന് മാറികിടക്കാമോ എന്ന് ചോദിച്ചുവെന്നതാണ് തര്‍ക്കത്തിലേക്ക് വന്ന വിഷയം. തന്നെ ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയ പ്രശ്നം ശ്രീലേഖ രാവിലെ പവര്‍ ടീമിനോടും, ക്യാപ്റ്റനോടും, തന്റെ ടീം ക്യാപ്റ്റനായ ജാന്മോണിയോടും പറഞ്ഞു.പിന്നീട് ജാസ്മിന് വിശദീകരണവുമായി എത്തി. യമുനയുടെ അടക്കം കൂര്‍ക്കംവലി ശല്യമായപ്പോഴാണ് ഇത് ചെയ്തതെന്നാണ് ജാസ്മിന്റെ വിശദീകരണം. ശ്രീലേഖയോട് സോറി പറയുന്നുണ്ട്. ജാസ്മിന് എന്നാല്‍ സോറിയുടെ കാര്യം ഒന്നുമില്ലെന്നും തെറ്റ് മനസിലാക്കുകയാണ് വേണ്ടത് എന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ഗബ്രിക്കും ജാസ്മിനും അടുത്ത് അടുത്ത് കിടക്കാന്‍ വേണ്ടിയാണ് തന്നെ വിളിച്ചുണര്‍ത്തിയത് എന്ന് ആരോപിച്ചു ശ്രീലേഖ. അതേ സമയം വല്ലാത്ത ‘ചിലപ്പാണ്’ ഇതെന്ന് ജാസ്മിന് പറഞ്ഞതോടെ അത് വാക് തര്‍ക്കമായി. ചിലര്‍ ഇവിടെ ‘ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നിരിക്കുന്നു’ എന്നും ശ്രീലേഖ പറഞ്ഞു. പിന്നീട് ഇത് തര്‍ക്കമായപ്പോള്‍ പവര്‍ ടീം ഇതില്‍ ഒരു മീറ്റിംഗ് വിളിച്ചു.
ഇതില്‍ ശ്രീലേഖ തനിക്ക് മാപ്പ് ഒന്നും വേണ്ടെന്ന് പറയുന്നുണ്ട്. അതിനൊപ്പം തന്നെ യമുന കൂര്‍ക്കം വലി ശല്യമായി തോന്നുന്നവര്‍ വീട്ടിലിരിക്കണം എന്നും പറയുന്നുണ്ട്.