Film News

എസ് പി ബാലസുബ്രഹ്മണ്യം അവസാനമായി പാടിയ പാട്ട് പുറത്ത്, മിനിറ്റുകൾക്കുള്ളിൽ ഗാനം ഹിറ്റ്! ലിറിക്കൽ വീഡിയോ കാണാം

എസ് പി ബാലസുബ്രഹ്മണ്യം ഏറ്റവും ഒടുവിലായി പാടിയ പാട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രജനീകാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന അണ്ണാത്തെ എന്ന ചിത്രത്തിലെ പാട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മിക്ക രജനീകാന്ത് ചിത്രങ്ങളും ഒരു എസ് പി ബാലസുബ്രഹ്മണ്യം പാട്ട് ഉണ്ടാവുന്നത് പതിവ് ആയിരുന്നു. രജനീകാന്തിന് ഇത്രത്തോളം ഇണങ്ങുന്ന മറ്റൊരു ശബ്ദം ഇല്ലായിരുന്നു എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പതിറ്റാണ്ടുകളായി സൂപ്പർസ്റ്റാറിൻ്റെ ശബ്ദമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം.

- Advertisement -

തിരുത്ത് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തേ. മീന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കീർത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത പൊങ്കലിന് തീയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ടുകൾ. അജിത് ചിത്രം വലിമൈക്ക് ഒപ്പം ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡി. ഇമ്മാൻ ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇത്. സിനിമയിലെ നായകൻ രജനീകാന്ത് ആണ് എന്നതാണ് കാത്തിരിക്കാനുള്ള ഏറ്റവും വലിയ കാരണം. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ ആയിരുന്നു സിനിമയുടെ ഔദ്യോഗിക ടീസർ റിലീസ് ചെയ്തത്. മികച്ച അഭിപ്രായമായിരുന്നു ഈ ടീസറിന് ലഭിച്ചത്. ഇപ്പോൾ റിലീസ് ചെയ്ത് മിനിറ്റുകൾക്കകം പാട്ട് ഹിറ്റായി മാറിയിരിക്കുകയാണ്. ഒരു ആഘോഷ ഗാനം തന്നെയാണ് ഇത്. ആരാധകർക്ക് തീയേറ്റർ ഇളക്കി മറയ്ക്കുവാനുള്ള എല്ലാ അവസരവും ഈ ഗാനം നൽകും എന്നത് ഉറപ്പാണ്.

ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മിനിറ്റുകൾക്കകം വീഡിയോ വൈറൽ ആയി മാറുകയും ചെയ്തു. രജനീകാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത് ദർബാർ എന്ന ചിത്രത്തിലാണ്. ഈ സിനിമയിലെ ഒരു ഗാനവും ആലപിച്ചത് എസ് പി ബാലസുബ്രഹ്മണ്യം തന്നെ ആയിരുന്നു.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

1 hour ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

13 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

23 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

23 hours ago