Film News

എന്റെ ചക്കരക്കുട്ടിയ്ക്ക് ജന്മദിന ആശംസകള്‍! സൗഭാഗ്യക്ക് ആശംസ നേര്‍ന്ന് താരാ കല്യാണ്‍ !!

പ്രശസ്ത നർത്തകിയും അതിലുപരി മികച്ചൊരു അഭിനേത്രികൂടിയായ ആളാണ് താര കല്യാൺ. ഇവരുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടന്ന് വൈറലാകറുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് നടി താരാ കല്യാണ്‍. നടിയായും നര്‍ത്തകിയായിട്ടുമാണ് താരാ കല്യാണ്‍ തിളങ്ങിയത്. നടിയെ പോലെ മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാവര്‍ക്കും സുപരിചിതയാണ്. ടിക്ക് ടോക്ക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്.

- Advertisement -

അടുത്തിടെയാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. സുഹൃത്തായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ താലി ചാര്‍ത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. സൗഭാഗ്യയുടെ പിറന്നാള്‍ ദിനത്തില്‍ താര കല്യാണിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

എന്റെ ചക്കരക്കുട്ടിയ്ക്ക്, എന്റെ വിലമതിക്കാനാകാത്ത എന്റെ പാവക്കുട്ടിയ്ക്ക് എന്റെ മോള്‍ക്ക്, എന്റെ ചക്കരക്കുട്ടിയ്ക്ക് എന്റെ ചെല്ലം, ഉമ്മ, ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ എന്നാണ് താര കല്യാണ്‍ സൗഭാഗ്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് കുറിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മകള്‍ക്കൊപ്പമുളള ഒരു ചിത്രവും താരാ കല്യാണ്‍ പങ്കുവെച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 20നായിരുന്നു അര്‍ജുനും സൗഭാഗ്യയും തമ്മിലുളള വിവാഹം നടന്നത്. തിരുവനന്തപുരം സ്വദേശിയാണ അര്‍ജുന്‍. വിവാഹ ദിവസം സൗഭാഗ്യയെക്കുറിച്ച് അര്‍ജുന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ വെങ്കിടേഷും കുറിച്ചിരുന്നു. സൗഭാഗ്യയ്‌ക്കൊപ്പം മുന്‍പ് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍.

ഗുരുവായൂരില്‍ വെച്ചാണ് അര്‍ജുന്‍ സൗഭാഗ്യയെ താലി ചാര്‍ത്തിയത്. തുടര്‍ന്ന് റിസപ്ഷനും വീട്ടില്‍ നടന്നിരുന്നു. 10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് അടുത്തിടെ താരാ കല്യാണ്‍ വെളിപ്പെടുത്തിയിരുന്നു. നടിയുടെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയിരുന്നത്.

താന്‍ ആഗ്രഹിച്ചത് പോലൊരു ജീവിത പങ്കാളിയെ ആണ് ലഭിച്ചതെന്ന് സൗഭാഗ്യയും നേരത്തെ തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സൗഭാഗ്യയും അര്‍ജുനും. സൗഭാഗ്യ പങ്കുവെച്ച അര്‍ജുനൊപ്പമുളള ഒരു ത്രോബാക്ക് ചിത്രം നേരത്തെ തരംഗമായിരുന്നു. വെരി ഓള്‍ഡ് പിക്ചര്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി സൗഭാഗ്യ കുറിച്ചിരുന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago