Film News

പ്രധാനമന്ത്രി പോലും കൈവിട്ടപ്പോൾ കൊറോണ കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ച താരം, സോനു സൂദിന് ആദരവുമായി സ്പൈസ് ജെറ്റ്

നമ്മളുടെ സമൂഹത്തിൽ ആളുകൾ, അതൊരു പക്ഷേ താരങ്ങൾ ആയിരിക്കാം, അല്ലെങ്കിൽ രാഷ്ട്രീയക്കാർ ആയിരിക്കാം, അതുമല്ലെങ്കിൽ ചില സാധാരണക്കാരും ആയിരിക്കാം, പല തരത്തിൽ അഭിനന്ദിക്കപെടാറുണ്ട്. സാധാരണ ഗതിയിൽ ചിലപ്പോൾ പുരസ്കാരങ്ങൾ കൊണ്ടോ അതല്ലെങ്കിൽ ക്യാഷ് അവാർഡുകൾ കൊണ്ടോ അതുമല്ലെങ്കിൽ പ്രശസ്തി പത്രങ്ങൾ കൊണ്ടോ ഒക്കെ ആയിരിക്കും അത്. എന്നാൽ ഇപ്പോൾ ഇന്ത്യൻ സിനിമയിലെ ഒരു നടന് ഏറ്റവും വേറിട്ട രീതിയിലുള്ള ഒരു അനുമോദനം ആണ് കിട്ടിയിരിക്കുന്നത്. ആ അനുമോദനം നൽകിയതാവട്ടെ തദ്ദേശ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റും.

- Advertisement -

റിഗാലിയ അല്ലെങ്കിൽ ലിവറി എന്ന പദത്തിൻ്റെ അർത്ഥം അറിയുന്നവർ നമ്മൾക്കിടയിൽ ചുരുക്കമായിരിക്കും. അനുമോദനത്തിൻ്റെ ഭാഗമായി ലോകമെമ്പാടും ഏറെ പ്രസക്തിയുള്ള ഒരു വാക്കാണിത്. ഒരാളെ അനുമോദിക്കുന്നതിൻറെ അതല്ലെങ്കിൽ അഭിനന്ദിക്കുന്നതിൻ്റെ ഭാഗമായി അയാളുടെ ചിത്രം ഏതെങ്കിലും ഒരു എംബ്ലം ആയി അതല്ലെങ്കിൽ ഒരു ചിഹ്നമായി പ്രത്യേക രീതിയിൽ ഉപയോഗിക്കുന്നതിനാണ് ഇങ്ങനെ പറയുക. ഒരാളുടെ ചിത്രം ഒരു വിമാനത്തിൽ ഇതിൻറെ ഭാഗമായി ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ. ഇപ്പൊൾ നടന്നിരിക്കുന്ന വിഷയവും വ്യത്യസ്തമല്ല. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ നടൻ്റെ ചിത്രം ഇങ്ങനെ വിമാനത്തിൽ ഉപയോഗിച്ചിരിക്കുകയാണ്.

ആ നടൻ മറ്റാരുമല്ല, സാക്ഷാൽ സോനു സൂദ് ആണ്. സ്പൈസ് ജെറ്റിൻ്റെ തദ്ദേശ റൂട്ടിൽ പറക്കുന്ന ഒരു വിമാനത്തിൽ ആണ് താരത്തിൻ്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് താരം നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സ്പൈസ് ജെറ്റ് സോനുവിനെ അഭിനന്ദിക്കാൻ ഈ വഴി തിരഞ്ഞെടുത്തത്. കോവിഡ് കാരണം ജോലി മുടങ്ങി നാട്ടിലേക്ക് മടങ്ങുന്ന മറു നാടൻ തൊഴിലാളികളെ സഹായിച്ചു കൊണ്ടാണ് താരം കഴിഞ്ഞ വർഷം വർഷം തൻറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു തുടങ്ങിയത്. ഇതിനൊക്കെ പുറമേ ജോലി നഷ്ടപ്പെട്ട മറ്റ് ആൾക്കാരെയും കുടുങ്ങിക്കിടന്ന വിദേശികളെ സഹായിക്കുവാനും സോനു സൂദ് പദ്ധതികൾ ആരംഭിച്ചു.

കോവിഡ് കാരണം പഠനം മുടങ്ങിയ നിർധനരായ വിദ്യാർഥികളെ സഹായിക്കുവാനും കൂടാതെ പാവപ്പെട്ട രോഗികൾക്ക് മുടങ്ങാതെ മരുന്നുകൾ വിതരണം ചെയ്യുവാനും സോനു സൂദ് തൻ്റെതായ വഴികൾ കണ്ടെത്തി. രാജ്യാന്തര തലത്തിൽ തന്നെ താരത്തിൻ്റെ പ്രവർത്തികൾ മികച്ച പ്രശംസ നേടിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ സ്പൈസ് ജെറ്റും താരത്തെ അനുമോദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന് ചിത്രത്തോടൊപ്പം ഒപ്പം എ സല്യൂട്ട് ടൂ സേവിയർ സോനു സുഡ് എന്ന വാചകവും വിമാനത്തിൽ ചേർത്തിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം സ്പൈസ് ജെറ്റിൻ്റെ ബോയിങ് 737 എന്ന വിമാനമാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തത്. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരെയാണ് താരം കോവിഡ് പ്രതിസന്ധിയിൽ നേരിട്ടും അല്ലാതെയും സഹായിച്ചത്. മധ്യ ഏഷ്യൻ രാജ്യങ്ങളിൽ കുടുങ്ങി കിടന്നിരുന്ന ഏതാണ്ട് 1500 ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കുവാനും താരത്തിൻ്റെ ഇടപെടലുകൾ നിർണായകമായി. എന്തായാലും സ്പൈസ് ജെറ്റിൻ്റെ ഈയൊരു രീതിയിലുള്ള അനുമോദനം തൻറെ മനസ്സിൽ തട്ടി എന്നാണ് സോനു പ്രതികരിച്ചത്. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ വിദേശത്ത് കുടുങ്ങി കിടന്നിരുന്ന ഒരുപാട് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായിച്ചതിന് സ്പൈസ് ജെറ്റിന് നന്ദി പറയുവാനും സോനു മറന്നില്ല.

Athul

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

3 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

3 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

4 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

5 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

5 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

8 hours ago