ബോളിവുഡിലെ തിരക്കേറിയ നായികയാണ് സോനം കപൂർ, ഇപ്പോഴിതാ താരം നേരിട്ട ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ്. ലണ്ടന്‍ നഗരത്തില്‍ ഊബര്‍ കാറില്‍ യാത്ര ചെയ്തപ്പോള്‍ നേരിട്ട അനുഭവത്തെ കുറിച്ചാണ് താരം പറയുന്നത്. വിദേശത്ത് യാത്രയ്ക്കായി വാഹനങ്ങള്‍ തെരഞ്ഞെടുക്കുമ്ബോള്‍ ഊബര്‍ ടാക്സിയെ ഒരിക്കലും ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നല്കി ബോളിവുഡ് താരം സോനം കപൂര്‍ അഹൂജ.
ലണ്ടനില്‍ യാത്ര ചെയ്യാനായി ഊബര്‍ ടാക്സി തെരഞ്ഞെടുത്ത തനിക്ക് നേരിടേണ്ടി വന്നത്
വളരെ മോശം അനുഭവമാണെന്നും കഴിവതും പൊതു ഗതാഗത സംവിധാനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കണമെന്നും ആണ് സോനത്തിന്റെ നിര്‍ദേശം. ഈയടുത്ത് താന്‍ വിളിച്ച ഊബര്‍ ടാക്സിയുടെ ഡ്രൈവര്‍ യാത്രക്കാരോട് പെരുമാറാന്‍ അറിയാത്തയാളാണെന്നും ഇയാള്‍ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും സോനം ട്വീറ്റിലൂടെ വെളിപ്പെടുത്തി. എഴുത്തുകാരിയായ പ്രിയ മുള്‍ജിയുടെ ട്വീറ്റിന് മറുപടിയായാണ് സോനം ലണ്ടനില്‍ തനിക്ക് നേരിട്ട് ദുരനുഭവം വെളിപ്പെടുത്തിയത്.
ജനുവരി ആദ്യം സോനം
കപൂര്‍ ബ്രിട്ടീഷ് എയര്‍വേയ്സിനെതിരെയും പരാതിയുമായി രംഗത്തെത്തിയിരുന്നു. രണ്ട് തവണ ബ്രിട്ടീഷ് എയര്വേയ്സില് നിന്നും ലഗേജ് നഷ്ടമായതിനെ തുടര്‍ന്നാണ് സോനം കമ്ബനിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ജനുവരിയില്‍ മൂന്ന് തവണ ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ആഭ്യന്തര വിമാന സര്‍വ്വീസ് ഉപയോഗിച്ച സോനം കപൂറിന് രണ്ട് തവണയും ലഗേജ് നഷ്ടമായിരുന്നു. സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് ഖേദമറിയിച്ചിരുന്നു.