നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ വരുന്ന വിമർശനങ്ങളാണ് ചർച്ചയാകുന്നത്. ഒരു അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിച്ചതായിരുന്നു നടൻ. ‘എന്റെ മാര്യീഡ് ലൈഫിൽ ഞാൻ ബാച്ചിലർ ലൈഫിൽ ചെയ്തതൊന്നും ചെയ്യാൻ പറ്റുന്നില്ല എന്ന വിഷമം ഇല്ലാത്തതാണ് എന്റെ വിവാഹ ജീവിതത്തിന്റെ ക്വാളിറ്റി. അത് നിങ്ങൾക്കും ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. വിവാഹം നിങ്ങളെ മാറ്റില്ല’മാറ്റം സംഭവിക്കരുത് എന്നതാണ് എന്റെയൊക്കെ ആഗ്രഹം. നിങ്ങൾ അപ്പോഴും നിങ്ങൾ പഴയ രണ്ട് വ്യക്തികൾ തന്നെയായിരിക്കണം. തന്റേതായ താൽപര്യങ്ങൾ ഉണ്ടാവണം. സുഹൃത്തുക്കളായി കറങ്ങാൻ പറ്റണം. എനിക്ക് ഒരു ട്രിപ്പ് പോകണമെങ്കിൽ എന്റെ ഏറ്റവും നല്ല ട്രാവൽ പാർട്ണർ എന്റെ ഭാര്യയാണ്. എനിക്ക് ഡിന്നറിന് പോകണമെങ്കിൽ എന്റെ ഏറ്റവും എക്സൈറ്റിംഗ് ഡേറ്റ് എന്റെ ഭാര്യയാണ്.അത് നിങ്ങൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ പൃഥിരാജ് പറഞ്ഞതിങ്ങനെ.
ഈ വാക്കുകൾക്ക് എതിരെ വന്ന കമന്റുകൾ ഇതാണ്,പൃഥിരാജിന് മാറ്റം സംഭവിച്ചില്ലെങ്കിലും സുപ്രിയയുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കമന്റുകളിൽ പറയുന്നു. പുരുഷനെന്ന നിലയിലുള്ള പ്രിവിലേജുകളിലാണ് പൃഥിരാജുള്ളത്. അതുകൊണ്ടുള്ള അറിവ് കേടാണിതെന്നും അഭിപ്രായം വന്നു.’ഇത് ഇദ്ദേഹത്തിന്റെ കാര്യമാണ്. ഭാര്യ സുപ്രിയയുടെ കാര്യമോ? അവർ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോയി. ജനിച്ച് വളർന്ന നഗരത്തിൽ നിന്നും കേരളത്തിലേക്ക് മാറി. വിജയകരമായ കരിയര് വിട്ടു. കുഞ്ഞിന് ജന്മം നൽകി. പോസ്റ്റ് പാർട്ടം ഡിപ്രഷൻ നേരിട്ടു. അഭിമുഖങ്ങളിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലും താൻ ഡിപ്രഷനെ നേരിട്ടതിനെക്കുറിച്ച് സുപ്രിയ സംസാരിച്ചു. ജീവിതത്തിലുണ്ടായ ഈ മാറ്റങ്ങൾ കാരണമാണ് അവർക്ക് ഡിപ്രഷൻ വന്നത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്നു”എന്നിട്ട് ഇദ്ദേഹം പറയുന്നു, വിവാഹത്തിന് ശേഷം തനിക്ക് ഒരു പ്രശ്നമോ മാറ്റമോ വന്നിട്ടില്ലെന്ന്. ഭാര്യയുടെ മാനസികാരോഗ്യത്തെ പൂർണമായും അവഗണിക്കുന്നതാണ് ഇവിടെ കാണാനാകുന്നത്. ഒന്നും തന്നെ ബാധിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നതിന് കാരണം ഭാര്യയാണ് ഈ വിവാഹത്തിൽ എല്ലാം സഹിച്ചതെന്നാണ്.