ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ പ്രതിച്ഛായ തകർന്നിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം തന്റെ യൂട്യൂബ് ചാനലിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് സായ് കൃഷ്ണ. എന്നാൽ വീഡിയോകൾക്ക് തഴെ കടുത്ത പരിഹാസങ്ങളും ട്രോളുകളുമാണ്.അതേ സമയം സായ് വീഡിയോകളിൽ പറയുന്ന വിഷയങ്ങളുമായി കമന്റുകൾക്ക് ബന്ധമില്ല. ബിഗ് ബോസിൽ സായ്ക്കുണ്ടായ വീഴ്ചയാണ് കമന്റ് ബോക്സിലെ വിഷയം. വീഡിയോ പോസ് ചെയ്ത് കമന്റുകൾ കണ്ട് ആസ്വദിക്കുന്നവരുണ്ടോ എന്നാണ് ഒരാളുടെ കമന്റ്. ‘കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂട്ടിയും റിവ്യൂ ചെയ്യത്. അങ്ങനെയെങ്കിൽ ഒറ്റ ഫ്രെയ്മിൽ മൂന്ന് വാഴകളെ കാണാലോ. ആളുകൾക്ക് ഇതിലും കൂടുതൽ ചിരിക്കാനും പറ്റും,’ ഒരാളുടെ കമന്റിങ്ങനെ.
പരിഹാസ കമന്റുകളിടാൻ സായിയുടെ വീഡിയോകൾ വരാൻ കാത്തിരിക്കുകയാണ് ഹേറ്റേഴ്സ്. ഒരു വീഡിയോക്ക് വരുന്ന 90 ശതമാനത്തിലേറെയും കമന്റുകൾ വിമർശനമോ പരിഹാസമോ ആണ്.സമകാലിക സംഭവങ്ങളുടെ റിയാക്ഷൻ വീഡിയോകളും സിനിമാ റിവ്യൂകളുമാണ് പൊതുവെ സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറ്. അന്ന് സായിയെ അനുകൂലിക്കുന്നവരും ഏറെയായിരുന്നു. പ്രത്യേകിച്ചും റിയാക്ഷൻ വീഡിയോകൾക്ക് ഏറെ ആരാധകരുണ്ടായിരുന്നു.
എന്നാൽ മറ്റുള്ളവരുടെ കാര്യങ്ങളിൽ അഭിപ്രായം പറയുന്ന സായ് കൃഷ്ണയ്ക്ക് സ്വന്തം ജീവിതത്തിൽ ബിഗ് ബോസ് പോലൊരു ചലഞ്ചിംഗ് ഷോ കിട്ടിയിട്ട് യാതൊരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് വിമർശകർ പറയുന്നു.