സ്നേഹ സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ്. മലയാള സിനിമയിൽ നിന്നുമാണ് തുടങ്ങിയത് യെങ്കിലും താരം പച്ച പിടിച്ചത് തമിഴ് സിനിമയിൽ ആയിരുന്നു. നടൻ പ്രെസന്നയാണ് സ്നേഹയുടെ ഭർത്താവ്. ഇപ്പോൾ താരം നിറവയറില്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ ഗര്‍ഭകാല ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. ജനുവരി 24നാണ് സ്നേഹ-പ്രസന്ന താരജോഡിക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യത്തേത് മകനാണ്.
എന്നാലിപ്പോള്‍ ഇതുവരെ പുറത്തുവിടാതിരുന്ന ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വിവിധ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് കടല്‍ത്തീരത്തും പൂന്തോട്ടത്തിലുമായി പകര്‍ത്തിയ അതിമനോഹര ചിത്രങ്ങളാണ് സ്നേഹ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ലൈം ഗ്രീന്‍, പര്‍പ്പിള്‍ നിറങ്ങളിലെ ഗൗണുകളില്‍ ഏറെ പ്രസന്നതയോടെയാണ് സ്നേഹ ക്യാമറയ്ക്ക് മുഖം നല്‍കിയിരിക്കുന്നത്.
‘മാലാഖ എത്തി’ എന്ന് കുറിച്ച് മകളുടെ ജനന വാര്‍ത്ത പ്രസന്നയാണ് പുറത്തുവിട്ടത്. 2012 മെയ് 11നാണ് സ്നേഹയും പ്രസന്നയും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. 2015ല്‍ ഇവര്‍ ആദ്യത്തെ കുഞ്ഞ് പിറന്നു. വിഹാന് എന്നാണ് താരദമ്ബതികളുടെ മകന്റെ പേര്.