നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടന് വിജയ്യ്ക്കു നേരെ ചെരുപ്പ് എറ്.അന്തിമോപചാരമര്‍പ്പിച്ച് വാഹനത്തിലേക്ക് കയറാന്‍ പോകുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ആരോ ഒരാള്‍ വിജയ്യുടെ നേരെ ചെരുപ്പ് എറിഞ്ഞത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. തലനാരിഴയ്ക്ക് വിജയ്യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം.
This is unwanted things at funeral. pic.twitter.com/DQANBcToSB
— T J V🃏 (@TrollJokarVijay) December 28, 2023
അതേസമയം വിജയ് ആരാധകര്‍ ഞെട്ടലോടെയാണ് ഈ വിഡിയോ കണ്ടത്. ഇത് ആര് ചെയ്താലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം.
ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത വിജയ്ക്കെതിരെ അതിക്രമം കാണിച്ചവര്‍ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയരുന്നുണ്ട്. സെലബ്രറ്റികള്‍ ഉള്‍പ്പെടെ ഇതിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്.
തമിഴകത്ത് ഏവരും ആദരിക്കുന്ന ക്യാപ്റ്റന്റെ മരണാനന്തര ചടങ്ങു നടക്കുന്നതിനിടെ ഇത്തരം നീച പ്രവര്‍ത്തി ചെയ്തത് തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി എന്നാണ് സെലിബ്രിറ്റികളടക്കം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്.
Another video of slipper being thrown at vijay.
This is wrong!😕 😥pic.twitter.com/ssWiXWqMr8 https://t.co/lQ4xV2cJTO
— WarLord (@Mr_Ashthetics) December 29, 2023
അതേസമയം വിജയിയുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള താരമാണ് വിജയകാന്ത്. ഇരുവര്‍ക്കുമിടയില്‍ വലിയൊരു സൗഹൃദവും സ്നേഹവും എപ്പോഴും ഉണ്ടായിരുന്നു.
വിജയ്യെ സംബന്ധിച്ചടത്തോളം ഏറെ വൈകാരികമായാരുന്നു ക്യാപ്റ്റന്റെ വിടവാങ്ങല്‍.വിജയകാന്തിന്റെ ഭാര്യ പ്രേമലത ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു വിജയ് അവിടെ നിന്നും മടങ്ങിയത്.