മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിതാര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സിതാര ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം ഉള്ള നിരവധി വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മകളെക്കുറിച്ച് പറഞ്ഞുള്ള പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സിത്താര.
രണ്ട് വ്യത്യസ്തമായ പ്രഭാതങ്ങള്‍ എന്ന ക്യാപ്ഷനോടെയായാണ് സിതാര എത്തിയത്. അതിരാവിലെ പുറത്തേക്ക് പോവാനുണ്ടായിരുന്നു. അതിനാല്‍ സായുവിനെ ഉണര്‍ത്താതെ അരികില്‍ പോയി ഓമനിക്കുകയായിരുന്നു സിതാര. മകളെ കെട്ടിപ്പിടിച്ച് സ്നേഹം അറിയിക്കുകയായിരുന്നു സിതാര. സായുവിന് കാണിച്ചുകൊടുക്കാനായി അമ്മ ഈ വീഡിയോ ഷൂട്ട് ചെയ്ത് വെച്ചിരുന്നു.
കച്ചേരി കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്തിയപ്പോള്‍ രാവിലെ എഴുന്നേറ്റില്ലായിരുന്നു. സ്കൂളില്‍ പോവുന്നതിന് മുന്‍പായി അമ്മയ്ക്കരികിലേക്കെത്തി ഉമ്മ വെച്ച് റ്റാറ്റ പറഞ്ഞ് പോവുകയായിരുന്നു സായു. അമ്മയുടെ ഫോണില്‍ അവള് തന്നെയാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. അമ്മയെ എഴുന്നേല്‍പ്പിക്കാതെ ഉമ്മ വെച്ച് കെട്ടിപ്പിടിക്കുന്ന സായുവിനെയാണ് വീഡിയോയില്‍ കാണുന്നത്.
ഈ രണ്ട് വീഡിയോയും ഷൂട്ട് ചെയ്യുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന ഒരാളുണ്ട് എന്റെ അമ്മ, അവളുടെ അമ്മൂമ്മ. അമ്മയില്ലെങ്കില്‍ ഞങ്ങള്‍ ഒന്നുമല്ല. പാട്ട് പഠിച്ചതും പാടാന്‍ പോവുന്നതും യാത്ര ചെയ്യുന്നതുമെല്ലാം അമ്മ കൂടെയുള്ളതിനാലാണ്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മ തന്നെയാണ്. ഞങ്ങളുടെ നിലനില്‍പ്പിന് കാരണം അമ്മ തന്നെയാണെന്നുമായിരുന്നു സിതാര കുറിച്ചത്.