കുറച്ചു മുൻപാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും റിലേഷൻഷിപ്പിലാണ് എന്നുള്ള വാർത്തകൾ പുറത്തുവന്നത്. ഇവർ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ വാർത്ത പുറത്തുവന്നത്. മുൻപ് ഗായിക അഭയാ ഹിരണ്യയുമായുള്ള ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു ഗോപി സുന്ദർ.
ഇതിനിടയിൽ ഇരുവർക്കും എതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു. വിമർശനങ്ങൾ കൂടിയപ്പോൾ വിമർശകർക്ക് പുട്ടും മുട്ടക്കറിയും സമർപ്പിച്ചാണ് ഇവർ മറുപടി നൽകിയത്. ഇതിനിടയിൽ പ്രണയാർദ്രമായ ഒരു ചെറിയ വീഡിയോയും ഇവർ പങ്കുവെക്കുകയുണ്ടായി. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളോട് പ്രതികരിക്കുകയാണ് അമൃത.
സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എന്ന് താരം പറയുന്നു. അത് പറയാൻ ഉദ്ദേശിക്കുന്നുമില്ല എന്ന് അമൃത വ്യക്തമാക്കി. തനിക്ക് ആരെയും വിഷമിപ്പിക്കാൻ താല്പര്യമില്ല. താൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയാണ്. ആളുകൾ പലതും പറയുന്നുണ്ട്. താൻ പല സ്ഥലങ്ങളിൽ നിന്നായി കോടികൾ തട്ടിയെടുത്തു എന്നൊക്കെയാണ് വരുന്ന വ്യാജവാർത്തകൾ.
ആ കണക്ക് കേട്ടാൽ പത്തിരുപത് കോടി തനിക്കിപ്പോൾ ഉണ്ടെന്നു കരുതാം. ഇതിന്റെയൊക്കെ സത്യാവസ്ഥ തൻ്റെ കുടുംബത്തിനും, കൂട്ടുകാർക്കും, മകൾക്കും അറിയാം. സീറോയിൽ നിന്നാണ് ജീവിതം റീസ്റ്റാർട്ട് ചെയ്തത് എന്ന് അമൃത പറയുന്നു. ഇതിനൊന്നും ആരെയും ഒന്നും പറയാൻ പറ്റില്ല. ഇവിടെ കുറച്ച് കമൻറ് ഇട്ട് അവരുടെ ഫ്രഷ്ട്രേഷൻ കുറയുകയാണെങ്കിൽ അങ്ങനെ ആയിക്കോട്ടെ എന്നും താരം വ്യക്തമാക്കി.