Social Media

‘കണ്ണ് പോയതല്ല, കറന്റ് പോയതാണെന്ന് എല്ലാ ഭഗീരഥന്‍ പിള്ളമാരോടും പറയുന്നു’: ഹരീഷ് ശിവരാമകൃഷ്ണന്‍

തന്റെ ശബ്ദം നഷ്ടപ്പെട്ടു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോട് പ്രതികരിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തനിക്ക് മാറാരോഗമൊന്നുമില്ലെന്നും പതിനഞ്ച് ദിവസംകൊണ്ട് തൊണ്ട ശരിയാകുമെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

- Advertisement -

പാടുന്നവരില്‍ സാധാരണായായി കണ്ടുവരുന്ന അസുഖമാണിത്. കലശലായി വന്നതുകൊണ്ടാണ് ശബ്ദം പോയത്. പതിനഞ്ച് ദിവസമോ, ഒന്നോ രണ്ടോ മാസം കൊണ്ടോ തൊണ്ട ശരിയാകും.
വാര്‍ത്ത കണ്ട് അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടിയവരുണ്ട്. മെസേജ് വഴിയും ചിലര്‍ സുഖാന്വേഷണം നടത്തി. തനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശരി ആവും എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട്. അവരുടെ സ്‌നേഹവും കരുതലും മാത്രമാണ് തന്റെ മൂലധനമെന്നും അദ്ദേഹം പറഞ്ഞു.

ശബ്ദം പോയി എന്ന് കേട്ട് പരിഹസിച്ചവര്‍ക്കും ഹരീഷ് ശിവരാമകൃഷ്ണന്‍ മറുപടി നല്‍കി.
ശബ്ദം ശരിയാകുന്ന പക്ഷം തനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും തന്റേതായ രീതിയില്‍ പാടും. നിങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെങ്കില്‍ അത് കേള്‍ക്കേണ്ടെന്നും ഹരീഷ് ശിവരാമകൃഷ്ണന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ,

എനിക്ക് അത്ര വലിയ പ്രശ്‌നം / മാറാ രോഗം ഒന്നും ഇല്ല എന്ന് പറയാന്‍ ആണ് ഈ പോസ്റ്റ്.
വേൃീമ േശിളലരശേീി അഥവാ ഹമൃ്യിഴശശേ െഎന്ന സാധാരണ അസുഖം മാത്രമേ എനിക്കുള്ളൂ. പാടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വന്നു പോവുന്ന ഒന്ന്. കലശലായി വന്നത് കൊണ്ട് ശബ്ദം പോയി എന്നത് ശരി ആണ്, 15 ദിവസം കൊണ്ട് ശരി ആവും എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഉണ്ട് .

സംഗീത ലോകത്തിനെ നടുക്കി, ആരാധക ഹൃദയങ്ങളെ 165241 കഷണങ്ങളായി നുറുക്കുന്ന അതി ദാരുണമായ വാര്‍ത്ത ഒന്നും അല്ല ഇത് എന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ( അങ്ങനെ കുറെ വാര്‍ത്ത കണ്ടു പേടിച്ചു എന്നെയും എന്റെ അച്ഛനെയും അമ്മയെയും വരെ ഫോണ്‍ വിളിച്ചിരുന്നു എന്നോട് സ്‌നേഹമുള്ള കുറെ പേര്‍ ). പിന്നെ മെസ്സേജ്കളിലൂടെ എന്റെ സുഖം അന്വേഷിച്ച, എനിക്ക് വേണ്ടി സമയം ചിലവഴിച്ച, എല്ലാം വേഗം ശരി ആവും എന്നു ആവര്‍ത്തിച്ചു പറഞ്ഞ ഒരുപാട് പേരുണ്ട് – നിങ്ങളുടെ സ്‌നേഹത്തിനു തിരികെ തരാന്‍ എന്റെ കയ്യില്‍ എന്റെ സംഗീതം മാത്രമേ ഉള്ളു – അത് തന്നു കൊണ്ടേ ഇരിക്കും. നിങ്ങളുടെ ഈ സ്‌നേഹവും കരുതലും മാത്രമാണ് എന്റെ മൂലധനം ഒരുപാട് സ്‌നേഹം, നന്ദി.

പിന്നെ പ്രസ്തുത വാര്‍ത്തയുടെ താഴെ വന്നു ‘നന്നായി, ഇനി അവന്‍ പാടില്ലല്ലോ …, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരെ- 15 ദിവസത്തില്‍ എന്റെ തൊണ്ട ശരി ആവും, ഇല്ലെങ്കില്‍ ഒരു മാസം അല്ലെങ്കില്‍ രണ്ടു മാസം-എന്നായാലും ഞാന്‍ ഇനീം എനിക്ക് ഇഷ്ടമുള്ളത് പോലെ എനിക്ക് ഇഷ്ടമുള്ള സകല പാട്ടുകളും എന്റെ രീതിയില്‍ തന്നെ പാടും. നിങ്ങള്‍ക്ക് അത് ഒരു ബുദ്ധിമുട്ടാണെങ്കി, നിങ്ങള്‍ കേക്കണ്ടാന്നെ.

‘കണ്ണ് പോയതല്ല , കറന്റ് പോയതാണ്’ എന്ന് എല്ലാ ഭഗീരഥന്‍ പിള്ളമാരോടും പറയാന്‍ ആഗ്രഹിക്കുന്നു.

Rathi VK

Recent Posts

ഭാര്യക്കോ മറ്റാർക്കെങ്കിലോ അസുഖമാണെന്നൊക്കെ പറഞ്ഞ് പൈസ വാങ്ങും. കുറച്ച് കഴിയുമ്പോൾ ഇവരെല്ലാം കൂടി വെള്ളമടിക്കും.പേടി കൊണ്ടല്ല ബിഗ്ബോസിൽ പോകാത്തത്.

മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ .താരം സോഷ്യൽ മീഡിയയിലും സജീവമാണ് .ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി.സീരിയൽ ടുഡേയ്ക്ക്…

7 mins ago

ഭൂലോക അലമ്പേ നിനക്ക് നാണം ഇല്ലെന്നറിയാം. എങ്കിലും അല്പം ഉളുപ്പെങ്കിലും!ജാസ്മിൻ ഇപ്പോൾ ജിന്റോയോടൊപ്പം.ഫാൻസിന് നാണക്കേട്

ബിഗ്ബോസിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്.ഇത്രയും കാലം ശത്രുവെന്ന് കരുതിയ ജിന്റോയുടെ കൂടെ തമാശ പറഞ്ഞ് നടക്കുന്ന ജാസ്മിനെയാണ് ഇപ്പോള്‍ കാണാന്‍…

32 mins ago

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

12 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

13 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

13 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

13 hours ago