മലയാളികൾ ഇഷ്ടപ്പെടുന്ന ഗായികയാണ് അമൃതാ സുരേഷ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഒരു സ്പെല്ലിങ് കറക്ഷനാണ് ജീവിതം മാറ്റിമറിച്ചത് എന്ന് അമൃത തുറന്നു പറയുന്നു. ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്ന വ്യക്തിയാണ് താൻ എന്ന് അമൃത കൂട്ടിച്ചേർത്തു. മുൻപ് എല്ലാകാര്യത്തിലും ഹാവ് എന്നായിരുന്നു താൻ എഴുതി വെച്ചിരുന്നത്.
എങ്ങനെ എന്നതായിരുന്നു തൻറെ ചോദ്യം. ഹൗ എന്ന കാര്യം മാറ്റി താൻ ഹൂ എന്നാക്കി. അപ്പോൾ ആരാണ് എന്നായി. താൻ എത്രത്തോളം ശക്തിയാണ് താൻ ശരിക്കും ആരാണ് എന്ന് അപ്പോഴാണ് മനസ്സിലായത്. അതോടെയാണ് ജീവിതം മൊത്തം മാറിയത് എന്ന് അമൃത പറയുന്നു. അതിനുശേഷം ആണ് ജീവിതത്തിൽ പ്രതികരിച്ചു തുടങ്ങിയത്.
മുൻപൊക്കെ എന്ത് കേട്ടാലും കരയുന്ന ശീലമായിരുന്നു. എന്തെങ്കിലും ഇപ്പോൾ ചോദിച്ചാൽ കൃത്യമായി മറുപടി പറയാൻ പഠിച്ചു. ജീവിതത്തിൽ തെറ്റുകൾ സംഭവിച്ചേക്കാം. അതു മനസ്സിലാക്കി ശരിയാക്കിയാൽ പിന്നെ തോൽവി ആവില്ല. കരഞ്ഞിരിക്കാതെ പഴയ ജീവിതത്തിലെ തെറ്റ് തിരുത്തി മുന്നോട്ടു പോകുവാൻ ആണ് താൻ തീരുമാനിച്ചത്.
ആ സംഭവത്തിനുശേഷമാണ് ജീവിതത്തിൽ പ്രതികരിച്ചു തുടങ്ങിയത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നും അമൃത പറയുന്നു. ജീവിതത്തിൽ നേരായ രീതിയിൽ മുന്നോട്ടു പോകുവാനുള്ള തീരുമാനമാണ് താൻ എടുത്തത് എന്നും അമൃത പറയുന്നു. എന്തായാലും അമൃതയുടെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.